25 September Tuesday

നോര്‍ക്ക/ പ്രവാസി ക്ഷേമനിധി ഹെല്‍പ് ഡസ്‌ക് ഓഫീസ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

ഖത്തര്‍ > പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്‌കൃതി ആരംഭിച്ച ഹെല്‍പ് ഡസ്‌കിന്റെ ഓഫീസ് ഉദ്ഘാടനം  കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.  സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് എല്ലാ വെള്ളിയാഴ്ചകളിലും പ്രവര്‍ത്തിക്കുമെന്ന് പ്രവാസി ക്ഷേമനിധി ഡയരക്ടര്‍  കെ കെ ശങ്കരന്‍ പറഞ്ഞു. നോര്‍ക്ക ഡയരക്ടര്‍ സി. വി. റപ്പായി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പ്രധാന പങ്ക് പ്രവാസി മലയാളികള്‍ക്ക് ഉണ്ട്.  പ്രവാസികളുടെ സ്പന്ദനം അറിയാവുന്ന ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ  കൂടുതല്‍ പരിഗണന പ്രവാസികള്‍ക്ക് വരും കാലങ്ങളില്‍ പ്രതീക്ഷിക്കാമെന്നും തുടര്‍ന്ന് നടന്ന സ്വീകരണയോഗത്തില്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവാസികള്‍ അധിവസിക്കുന്ന ഖത്തറില്‍ ഈ രാജ്യം പ്രവാസികലോടു കാണിക്കുന്ന സ്‌നേഹം മന്ത്രി എടുത്തു പറഞ്ഞു.

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡണ്ട് എ കെ ജലീല്‍ അധ്യക്ഷനായിരുന്നു. സംസ്‌കൃതി ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ സ്വാഗതവും ഇ എം സുധീര്‍ നന്ദിയും പറഞ്ഞു. പി എന്‍ ബാബുരാജന്‍ മന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു . നോര്‍ക്ക ഡയരക്ടര്‍ സി വി റപ്പായി ഉള്‍പ്പടെ പ്രമുഖര്‍ സംബന്ധിച്ചു.

 

പ്രധാന വാർത്തകൾ
Top