21 November Wednesday

പ്രളയത്തെ അതിജീവിച്ച ജനതയ്ക്ക് വിവാദങ്ങളെയും അതിജീവിക്കാൻ കഴിയും - ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

അബുദാബി > ഒരു മഹാപ്രളയത്തെ അതിജീവിച്ച ജനതക്ക് ഇപ്പോൾ നടക്കുന്ന വിവാദങ്ങളെയും അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് ബിനോയ്വിശ്വം എം.പിപറഞ്ഞു. ശക്തി തിയറ്റേഴ്സ് അബുദാബിയും, യുവകലാസാഹിതിയുംസംയുക്തമായി കേരളസോഷ്യൽസെന്ററിൽ സംഘടിപ്പിച്ച സെമിനാറിൽ  "കേരളംവീണ്ടെടുക്കാൻ " എന്നവിഷയത്തിൽ മുഖ്യ പ്രഭാഷണംനടത്തിസംസാരിക്കുകയായിരുന്നുഅദ്ദേഹം.പ്രകൃതിയുടെ വിളയാട്ടത്തിൽ നിരാലംബരാക്കപ്പെട്ട ഒരു ജനതയെ അതിൽനിന്നും കൈപിടിച്ചുയർത്താനുള്ള പ്രവർത്തനത്തിലാണ്ശ്രീ.പിണറായിവിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത് .

പഴയത്പുനർനിമ്മിക്കുകയല്ല പുതിയ കേരളത്തെ സൃഷ്ടിക്കുകയാണ്സർക്കാരിന്റെ ലക്ഷ്യം,, ലോകത്തെമ്പാടുമുള്ള മലയാളികളുടെ സഹായവും, പിന്തുണയുംഅതിന് ആവശ്യമുണ്ട്, നമ്മുടെ കേരളത്തിനു യു.എ.ഇ നൽകുന്ന പിന്തണക്ക്മലയാളികൾ എന്നും കടപ്പെട്ടവരാണെന്നും രാജ്യസഭാഅംഗവും, സി.പി.ഐ.കേന്ദ്ര എക്സിക്യുട്ടീവ്അംഗവുമായ  ബിനോയ്വിശ്വം .എം.പി.പറഞ്ഞു..ഇതിനെതിരായിജനാധിപത്യശക്തികളുടെജാഗ്രതഉണ്ടാവണമെന്നുംഅദ്ദേഹംപറഞ്ഞു.

അബുദാബിശക്തിതിയറ്റേഴ്സിന്റെപ്രസിഡണ്ട്.വി.പി.കൃഷ്ണകുമാർ അധ്യക്ഷതവഹിച്ച  ചടങ്ങിന്  ചന്ദ്രശേഖരൻ (യുവകലാസാഹിതി) സ്വാഗതംപറഞ്ഞു. ലോക കേരളസഭാംഗം .കെ.ബി.മുരളി, കേരളം സോഷ്യൽ സെന്റർ പ്രസിഡണ്ട് ബീരാൻകുട്ടി, യുവകലാസാഹിതി ജനറൽസെക്രട്ടറി ശങ്കർ, യുവകലാസാഹിതി വനിതാ കൺവീനർ റൂഷ്  മെഹർ, ബാബുവടകരഎന്നിവർ ആശംസകൾ അറിയിച്ചു,, ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി.സുരേഷ്‌ പാടൂരും യുവാകലാ സാഹിതി പ്രസിഡന്റ് ശങ്കറും ബിനോയി വി ശ്വത്തിന് ഉപഹാരങ്ങൾ കൈമാറി.
 


പ്രധാന വാർത്തകൾ
Top