19 October Friday

കല കുവൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, മംഗഫ് യൂണിറ്റ് ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് യൂണിറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഹവല്ലി ടീമിനെ പരാജയപ്പെടുത്തി മംഗഫ് യൂണിറ്റ് ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 23 ടീമുകള്‍ പങ്കെടുത്തു.

അബുഹലീഫ ഗ്രൗണ്ടില്‍ രാവിലെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് എന്‍.സി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജി ജോസ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടി സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി, അബുഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ടൂര്‍ണ്ണമെന്റ് ജനറല്‍ കണ്‍വീനര്‍ സജീവ് എബ്രഹാം നന്ദി രേഖപ്പെടുത്തി.   മംഗഫ് ടീമിലെ അഫ്‌സലിനെ മാന്‍ ഓഫ് ദ സീരീസായും, ഹവല്ലി ടീമിലെ ലിജോയെ മികച്ച ബോളറായും, മംഗഫ് ടീമിലെ ശ്രീരാഗിനെ മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു. മംഗഫ് ടീമിലെ അഫ്‌സലാണു ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്.

വിജയികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് സുഗതകുമാര്‍, ജോ:സെക്രട്ടറി പ്രസീദ് കരുണാകരന്‍, വൈസ് പ്രസിഡന്റ് നിസാര്‍, ഫഹഹീല്‍ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്ക്, അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫര്‍, കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ് ചെറിയാന്‍, ആസഫ് അലി, സി.കെ.നൗഷാദ്, ശുഭ ഷൈന്‍, രംഗന്‍, മുതിര്‍ന്ന അംഗം സജി തോമസ് മാത്യു എന്നിവര്‍ നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ച റഫറിമാര്‍ക്കുള്ള ഉപഹാരം ഫഹാഹീല്‍ മേഖല പ്രസിഡന്റ് രെഹീല്‍ കെ.മോഹന്‍ ദാസ്, സജീവ് അബ്രഹാം എന്നിവര്‍ കൈമാറി.   സജീവ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top