Top
16
Saturday, December 2017
About UsE-Paper

വോയ്‌സ് ഓഫ് പാലക്കാട്' ഓണാഘോഷം നാളെ ; പി യു ചിത്ര മുഖ്യാതിഥി

Thursday Oct 5, 2017
വെബ് ഡെസ്‌ക്‌
മനാമ >  ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ 'വോയ്‌സ് ഓഫ് പാലക്കാടി'ന്റെ ഓണാഘോഷം നാളെ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
വെള്ളിയാഴ്ച കാലത്ത് ഒമ്പതുമുതല്‍ നാലു മണി വരെ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ കായിക താരം പി യു ചിത്ര മുഖ്യാതിഥിയാവും. ചിത്രയുടെ പരിശീലകനും മുണ്ടൂര്‍ സ്‌കൂളിലെ കായികാധ്യാപകനുമായ എന്‍ എസ് സിജിനെ ചടങ്ങില്‍ ആദരിക്കും. 
900 പേര്‍ക്ക് ഓണസദ്യയും ഒരുക്കും. വബഹ്‌റൈനില്‍ നിന്നുള്ള വിശിഷ്ടാതിഥിയായി ശൈഖ ഫായി ബിന്ത് മുഹമ്മദ് അബ്ദുല്ല ആല്‍ ഖലീഫ പങ്കെടുക്കും. 
 
ജയഗോപാലന്റെ നേതൃത്വത്തിലുള്ള വാദ്യമേളത്തോടെയാണു പരിപാടികള്‍ തുടങ്ങുക. ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും. ജാതി,മത പരിഗണനകള്‍ക്കതീതമായ കൂട്ടായ്മയായ 'വോയ്‌സ് ഓഫ് പാലക്കാട്' കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 
 
ജുഫൈര്‍ ഗ്രാന്റ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിനോജ് ദിവാകരന്‍, പ്രോഗ്രാം കണ്‍വീനര്‍ ജയറാം രവി, കേശവന്‍ കുട്ടി, വിനോദ് കുമാര്‍, സുബ്രമണ്യന്‍, സുരേഷ് കാലടി, കോ ഓഡിനേറ്റര്‍ മനോജ് കുമാര്‍, കൃഷ്ണപ്രസാദ് എന്നിവര്‍ക്കു പുറമെ പി യു ചിത്രയും എന്‍ എസ് സിജിനും പങ്കെടുത്തു.