21 September Friday

ജിദ്ദ നവോദയ യൂണിറ്റ്‌ രൂപീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


ജിദ്ദ> ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റിന്റെ കീഴിൽ നവോദയ കുടുംബവേദിയുടെ യൂണിറ്റ് രൂപീകരണവും, കുടുംബ സംഗമവും നടന്നു. ഗ്രീൻലാന്റ്   ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം നവോദയ രക്ഷാധികാരി  വി കെ റഊഫ് ഉദ്ഘാടനം ചെയ്തു.

യൂസുഫ് മേലാറ്റൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷറഫിയ്യ ഏരിയ രക്ഷാധികാരി കിസ്മത്ത് മമ്പാട്, കടുബ വേദി കൺവീനർ മുസാഫർ പാണക്കാട്, വനിത കൺവീനർ ജുമൈല അബു, ജനറൽ സെക്രട്ടറി ശ്രീകമാർ മാവേലിക്കര, സലീം ഒറ്റപ്പാലം, അർഷദ് ഫറോക്ക് തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എക്സികുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഉമ്മർ കൺവീനറും, നൗഫൽ ജോ:കൺവീനറും,  സുശീല ജോസഫ് വനിതകൺവീനറും, സാബിറ റസാഖ് ജോ: വനിതാ കൺവീനറായും   ഷറഫിയ്യ ഏരിയ സെക്രട്ടറി  റഫീഖ് പത്തനാപുരം പ്രഖ്യാപിച്ചു, യൂണിറ്റ് സെക്രട്ടറി  അനസ് ബാവ സ്വാഗതവും, സുശീല ജോസഫ് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top