20 September Thursday

ബിഡികെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

കുവൈറ്റ്‌ സിറ്റി> സന്നദ്ധ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ടീമിന്റെ നേതൃത്വത്തിൽ ലോകരക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി രക്‌തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ജൂണിൽ, വിവിധ സംഘടനകളുടെ/സ്ഥാപനങ്ങളുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന നാല് ക്യാമ്പുകളിൽ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ജാബ്രിയയിലുളള സെൻട്രൽ ബ്ലഡ് ബാങ്കിൽ  നടന്നത്.

കുവൈത്തിലെ സാമൂഹ്യ സംഘടനയായ കുവൈത്ത് കേരള കൾച്ചറൽ അസോസിയേഷൻ ആണ് ആദ്യ ക്യാമ്പിൽ പങ്കാളികൾ ആയത്.  നൂറോളം രക്തദാതാക്കളാണ്‌   ക്യാമ്പിൽ പങ്കെടുത്തത്. ജൂൺ 9 ന് എഫ്. ഡി. എച്ച്. ഓഫീസ്, മിനാ അൽസൂർ, ജൂൺ 23 ന് അഹമ്മദിയ ഓഫീസ്, മിനാ അൽസൂർ, ജൂൺ 29 ന് ലാൽ കെയേഴ്സിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ ആണ് അടുത്ത ക്യാമ്പുകൾ.

രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് കെ. കെ. സി. ഓ. ക്കുളള ഉപഹാരം ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുരളി എസ്. പണിക്കർ, രക്ഷാധികാരി മനോജ് മാവേലിക്കര എന്നിവർ ചേർന്ന് കെ. കെ. സി. ഓ. പ്രസിഡന്റ് ഷംസു താമരക്കുളത്തിന് കൈമാറി.

ക്യാമ്പിൽ ബിഡികെ യുടെ ഇരുപതോളം പ്രവർത്തകർ സന്നദ്ധ സേവനം ചെയ്തു.

കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6501 2380 / 5151 0076 /6676 9981 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

പ്രധാന വാർത്തകൾ
Top