20 June Wednesday

ഉദ്യോഗാർഥികളുടെ സമരം വിജയം കണ്ടു: എസ്‌എസ്‌ഇ ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കാൻ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

ന്യൂഡൽഹി > 2017 ഫെബ്രുവരിയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ കംബൈൻഡ് ഗ്രാജുവേറ്റ് രണ്ടാംതരം പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രലയം ഉത്തരവിട്ടു.  പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച ഉദ്യോഗാർഥികൾ കമ്മീഷൻ ഓഫീസിനു മുമ്പിൽ നടത്തി വന്ന സമരത്തെതുടർന്നാണ് സിബിഐ അന്വേഷണത്തിന് കളമൊരുങ്ങിയത്.
 

അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം എസ്‌ എസ്‌ ഇ ചെയർമാനെ കണ്ട സമരക്കാർ നിവേദനം സമർപ്പിച്ചിരുന്നു . കേന്ദ്ര സർക്കാർ ജീവനക്കാരെ  തിരഞ്ഞെടുക്കാനുള്ള പരീക്ഷകൾ നടത്തുന്നത് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേനയാണ് .
 

പ്രധാന വാർത്തകൾ
Top