10 December Monday

കല കുവൈറ്റ് ഫുട്ബോൾ ഫെസ്റ്റ്: സാൽ‌മിയ അമ്മാൻ യൂണിറ്റ് ചാമ്പ്യൻ‌മാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

കുവൈറ്റ് സിറ്റി >  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങളുടെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വർഷം തോറും നടത്തിവരാറുള്ള ഫുട്ബാൾ ടൂർണമെന്റ് സൂറ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. കലയുടെ 67 യൂണിറ്റുകളെ പ്രതിനിധീകരിച്ചു 25 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരങ്ങൾ കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം സെക്രട്ടറി നവീൻ എളയാവൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കലയുടെ പ്രസിഡന്റ് ആർ നാഗനാഥൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ അരുൺ നന്ദി പറഞ്ഞു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സാൽമിയ അമ്മാൻ യൂണിറ്റ് ജേതാക്കളായി.

മംഗഫ് ഈസ്റ്റ് യൂണിറ്റ് റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. ബെസ്ററ് ഗോൾകീപ്പറായി സാൽമിയ അമ്മാൻ യൂണിറ്റിലെ തൽഹത്തും, ബെസ്ററ് ഡിഫെൻഡറായി സാൽമിയ അമ്മാൻ യൂണിറ്റിലെ ഫാസിലും, മാൻ ഓഫ് ദി മാച്ച് ആയി മംഗഫ് ഈസ്റ്റ് യൂണിറ്റിലെ ഷെഹിൻ വി ഹനീഫും, ടോപ് സ്കോററായി മെഹബുള്ള യൂണിറ്റിലെ ശ്യാമും ബെസ്ററ് പ്ലെയറായി മംഗഫ് ഈസ്റ്റ് യൂണിറ്റിലെ ജിനീഷും തെരഞ്ഞെടുക്കപ്പെട്ടു. റഫറിമാർക്കുമുള്ള ഉപഹാരങ്ങൾ കലയുടെ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡന്റ് ആർ നാഗനാഥൻ എന്നിവർ വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈറ്റ് ഭാരവാഹികൾ വിതരണം ചെയ്തു. അരുൺ കുമാർ ചെയർമാനായുള്ള സ്വാഗതസംഘം കമ്മിറ്റിയാണ് മത്സരങ്ങൾക്ക്ക്ക് നേതൃത്വം നൽകിയത്.

പ്രധാന വാർത്തകൾ
Top