21 November Wednesday

നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 4, 2018

നസീർ അരിമ്പ്ര (പ്രസിഡന്റ്), ജലീൽ കൊളക്കാടൻ (സെക്രട്ടറി), റസാഖ് മൂളിപറമ്പ് (ട്രഷറർ)

ജിദ്ദ > നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് സമ്മേളനം നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. നടന്നു.നസീർ അരിമ്പ്ര അധ്യക്ഷനായി. ഷിനു പന്തളം, ജലീൽ കൊളക്കാടൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
മുഹമ്മദ് ബഷീർ പട്ടാമ്പി, റഷീദ് കിഴിശ്ശേരി, ഫസൽ മഞ്ചേരി, റസാഖ് മൂളി പറമ്പ് എന്നിവർ  പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരകടവ് പുതിയ പാനൽ അവതരിപ്പിച്ചു. സെക്രട്ടറിയായി അലി ഒമാനൂർ, പ്രസിഡന്റായി റഷീദ് കിഴിശ്ശേരി, ട്രഷററായി ഹമീദ് തൃശ്ശൂർ എന്നിവരേയും മറ്റ്‌ പതിനൊന്ന് അംഗ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഗഫൂർ മമ്പുറം, നസീർ അരിമ്പ്ര, മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു. സൈദ് പള്ളിക്കൽ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top