21 September Friday

പരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗ് കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്‍ 9 ന്

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളേജ്) ന് കീഴിലുള്ള നേഴ്സിംഗ് കോളേജില്‍ എം.എസ്.സി നേഴ്സിംഗ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് നേഴ്സിംഗ് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 09.11.2017 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സ്പോട്ട് അഡ്മിഷന്‍ മുഖാന്തിരമാണ്  ഇരുകോഴ്സു കളിലേക്കുമുള്ള പ്രവേശനം. നിശ്ചിത ഒഴിവുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി യോഗ്യരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും

മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സിംഗ്, ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി നേഴ്സിംഗ് വിഷയങ്ങളി ലാണ് എം.എസ്.സി നേഴ്സിംഗ് കോഴ്സില്‍ ഒഴിവുള്ളത്. ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് കോഴ്സ് കഴിഞ്ഞ് ഒരുവര്‍ഷം പ്രവൃത്തി പരിചയമോ ഇന്റേണ്‍ഷിപ്പോ നേടിയിരിക്കണമെന്നതാണ് യോഗ്യത. ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നേഴ്സിംഗ് കഴിഞ്ഞിരിക്കണമെന്നതാണ് കാര്‍ഡിയാക് മേഖലയിലെ സ്പെഷ്യാലിറ്റി കോഴ്സായ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് നേഴ്സിംഗ് കോഴ്സിലെ യോഗ്യത. സ്പെഷ്യാലിറ്റി കോഴ്സില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. ഇരുകോഴ്സുകളിലും കേരളാ നേഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗണ്‍സില്‍ (കെ.എന്‍.എം.സി) റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

താത്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍സെല്‍ ഓഫീസുമായി ബന്ധപ്പടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ംംം.ാരുമൃശ്യമൃമാ.രീാ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

 

പ്രധാന വാർത്തകൾ
Top