22 September Saturday

സമസ്ത ബഹ്റൈന്‍ സൗജന്യ ഉംറ

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018


മനാമ> സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുദൈബിയ ഏരിയാ കമ്മറ്റി നിര്‍ധനരായ പ്രവാസികള്‍ക്ക് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന സൗജന്യ ഉംറ സര്‍വ്വീസിലേക്ക് അപേക്ഷ ക്ഷണിച്ചു.

പുണ്യമാസം പുണ്യഭൂമിയില്‍ എന്ന ശീര്‍ഷകത്തിലാണ് ഉംറയാത്ര. സൗജന്യ ഉംറക്കുള്ള അപേക്ഷ മെയ് 7 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ..മെയ് 23ന് സംഘം യാത്രതിരിക്കും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉുംറ ചെയ്യാത്തവരും ബഹ്റൈനില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയവരുമായിരിക്കണം അപേക്ഷകരെന്ന് സംഘാടകര്‍ അറിയിച്ചു.

വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന അല്‍ഹുദ മദ്റസ വാര്‍ഷിക മതപ്രഭാഷക പരന്പരയോടനുബന്ധിച്ചാണ് നിര്‍ധനരായ പ്രവാസികള്‍ക്കായി വര്‍ഷം തോറും സൗജന്യ ഉംറ സര്‍വ്വീസ് പദ്ധതി ആരംഭിച്ചത്.

സൗജന്യ ഉംറയാത്രക്ക് അര്‍ഹരായവരും യാത്ര സ്പോണ്‍സര്‍ ചെയ്യാനുദ്ധേശിക്കുന്നവരും മെയ് 7നു മുന്പായി കമ്മറ്റിയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.  വിവരങ്ങള്‍ക്ക് 00973 34321534, 33257944.
 

പ്രധാന വാർത്തകൾ
Top