13 November Tuesday

ദുരിതാശ്വാസനിധി: കേരള സോഷ്യല്‍ സെന്റര്‍ അബുദാബി വനിതവിഭാഗവും ബാലവേദിയും സംഭാവന ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

ബാലവേദി സമാഹരിച്ച തുക പ്രസിഡന്റ് ബ്രിട്ടോ രാഗ് നല്‍കുന്നു

അബുദാബി > കേരള പുനര്‍ നിര്‍മാാണത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ബാലവേദിയും വനിത വിഭാഗവും സമാഹരിച്ച തുകയുടെ ആദ്യ ഗഡു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈമാറി. വനിത വിഭാഗത്തിന് വേണ്ടി കണ്‍വീനര്‍ ഗീത ജയചന്ദ്രനും ഷെല്‍മ സുരേഷും, ബാലവേദിക്ക് വേണ്ടി സെക്രട്ടറി  ബ്രിട്ടോ രാഗും ആണ് തുക കൈമാറിയത്. ലോക കേരള സഭാംഗമായ  കെ.ബി. മുരളി തുക ഏറ്റുവാങ്ങി.

 വനിതാവിഭാഗം സമാഹരിച്ച തുക കണ്‍വീനര്‍ ഗീത ജയചന്ദ്രന്‍ നല്‍കുന്നു

വനിതാവിഭാഗം സമാഹരിച്ച തുക കണ്‍വീനര്‍ ഗീത ജയചന്ദ്രന്‍ നല്‍കുന്നു

കേരള സോഷ്യല്‍ സെന്റര്‍ ആക്ടിങ്ങ് പ്രസിഡണ്ട് ബാബു വടകര യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി  ബിജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. ശക്തി തിയറ്റേഴ്സ് പ്രസിഡണ്ട് വി.പി. കൃഷണകുമാര്‍ യോഗത്തില്‍ സംബന്ധിച്ചു.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top