23 September Sunday

സൗദിയിലേക്കുള്ള സന്ദര്‍ശക വിസ നിരക്ക് കുത്തനെ കുറച്ചു; ഇളവ് ഇന്ത്യക്കും ഷെന്‍കന്‍ വിസക്കാര്‍ക്കും മാത്രം

അനസ് യാസിന്‍Updated: Thursday May 3, 2018

മനാമ > സൗദിയിലേക്കുള്ള സന്ദര്‍ശക വിസക്കു വര്‍ധിപ്പിച്ച നിരക്ക് കുത്തനെ കുറച്ചു. 2,000 റിയാലിനു പകരം 300 റിയാലാണ് ഇടാക്കുന്നന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ഫീസിളവ് ഇന്ത്യക്കും ഷെന്‍കന്‍ വിസ പരിധിയില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും മാത്രമാണ്. പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഫീസിളവ് ലഭിച്ചിട്ടില്ല. ഈ രാജ്യങ്ങളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കുടുംബത്തെ അവധിക്ക് സന്ദര്‍ക വിസയില്‍ സൗദിയിലേക്കു കൊണ്ടുവരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരകണക്കിന് പ്രവാസികള്‍ക്ക് പുതിയ തരീമാനം അനുഗ്രഹമാകും.

സൗദദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഫീസിളവ് നല്‍കാന്‍ തീരുമാനിച്ചത്. ബുനാഴ്ച സന്ദര്‍ശക വിസ ഫീസ് ഇളവ് പ്രാബല്യത്തില്‍ വന്നു. ഒന്നര വര്‍ഷം മുന്‍പ് 2000 റിയാലായി വര്‍ധിപ്പിച്ച സന്ദര്‍ശക വിസ നിരക്ക് കുത്തനെ കുറക്കുകയായിരുന്നു. 305 റിയാലായാണ് പുതിയ നിരക്ക്. മുംബൈ സൗദി കോണ്‍സുലേറ്റ് ഇതുസംബനധിച്ച് ട്രാവല്‍ ഏജന്റുമാര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. കോണ്‍സുലേറ്റ് 305 റിയാല്‍ മാത്രം ഈടാക്കി സന്ദര്‍ശക വിസ സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കി.

ഫാമിലി സന്ദര്‍ശക വിസയടക്കം എല്ലാ സന്ദര്‍ശക വിസകള്‍ക്കും നിലവിലെ ആനുകൂല്യം ബാധകമാണ. ട്രാവല്‍ ഏജന്‍സികള്‍ ഇന്‍ജാസ് വെബ്‌സൈറ്റില്‍ പണമടച്ച ശേഷം വിസ സ്റ്റാമ്പ് ചെയ്യായി പാസ്‌പോര്‍ട്ട്, വിസ റഫറന്‍സ് സ്ലിപ് എന്നിവ മുംബൈ കോണ്‍സുലേറ്റിലോ ഡല്‍ഹി എംബസിയിലോ സമര്‍പ്പിക്കുകയാണ് നടപടി ക്രമം. സിംഗിള്‍ എന്‍ട്രിക്ക് 81.34 ഡോളറും മള്‍ട്ടിപിള്‍ എന്‍ട്രിക്ക് 132 ഡോളറുമാണ് ആപ്ലിക്കേഷന്‍ ചാര്‍ജായ 10.50 ഡോളറിനോടൊപ്പം ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ഈടാക്കുന്നത്.

നിരക്ക് കുറച്ചതായി കാണിച്ച് ഒദ്യോഗിക സര്‍ക്കുലര്‍ ലഭിച്ചതായി  ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. പുതിയ നിരക്കു പ്രകാരം മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് 300350 റിയാലാണ് ഈടാക്കുകയെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. നേരത്തെ 2,000 റിയാലായിരുന്നു നിരക്ക്. ഇതുപ്രകാരം, ഇന്‍ഷുറന്‍സും ജിഎസ്‌ടിയുമടക്കം 45,000 രൂപവരെയായിരുന്നു മൂന്നു മാസത്തെ വിസക്ക് ഇന്ത്യയില്‍ നിന്നും വാങ്ങിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് ഇന്ത്യയില്‍ നിന്ന് 7,500 രൂപയായി കുറഞ്ഞു. ആറു മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വര്‍ഷത്തേക്കു 17,900 രൂപയും രണ്ടു വര്‍ഷത്തേക്കു 25,500 രൂപയുമാണ് നിരക്ക്. ഇതില്‍ ഇന്‍ഷുറന്‍സ് ചാര്‍ജും ഉള്‍പ്പെടും. ജിഎസ്‌ടി നിരക്ക് ഇതില്‍ ഉള്‍പ്പെടില്ല. ആറു മാസം മുതല്‍ രണ്ടുവര്‍ഷം വയെുള്ള സന്ദര്‍ക വിസകള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ളതാണ്.

2016 ഒക്ടോബര്‍ രണ്ടു മുതലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് അധിക ഫീ ഏര്‍പ്പെടുത്തിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് 2000 റിയാലും ആറു മാസത്തേക്കുള്ള മള്‍ട്ടിപിള്‍ എന്‍ട്രി വിസക്ക് 3000 റിയാലും ഒരു വര്‍ഷത്തെ മള്‍ട്ടിപിള്‍ വിസക്ക് 5000 റിയാലുമാണ് ഫീസ് പ്രഖ്യാപിച്ചത്. ഫാമിലി വിസയും ഇതിന്റെ പരിധിയില്‍ പെട്ടിരുന്നു. ഫീ ഏര്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 20 ശതമാനമായി വിസ സ്റ്റാംപിംഗ് കുറഞ്ഞു. 

പ്രവാസികളില്‍ ഭൂരിഭാഗവും കുടുംബങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിനു നിയന്ത്രണവുമേര്‍പ്പെടുത്തി. ഫീസ് കുത്തനെ കുറച്ചത് കുടുംബത്തെ അവധിക്ക് സന്ദര്‍ക വിസയില്‍ സൗദിയിലേക്കു കൊണ്ടുവരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരകണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമാകും. സൗദിയില്‍ നേരത്തെ സന്ദര്‍ശക വിസയില്‍ മലയാളികള്‍ വന്‍തോതിലായിരുന്നു കുടുംബത്തെ കൊണ്ടുവന്നിരുത്. 2016 ഒക്ടോബറിനു ശേഷം ഇതു ഗണ്യമായി കുറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top