Top
18
Saturday, November 2017
About UsE-Paper

ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > ഇന്ത്യയില്‍ നിന്നും കുവൈറ്റിലെക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടിയുണ്ടായത്.

കഴിഞ്ഞ ദിവസം കുവൈറ്റിലെ മൂന്നോളം വരുന്ന കമ്പനികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് മാന്‍പവര്‍ റിക്രൂടിംഗ് ഏജന്‍സി വഴി 2000 ത്തോളം ഇന്ത്യന്‍ നഴ്‌സ്മാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതും തല്‍ക്കാലം റദ്ദ് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും നഴ്‌സിങ്ങിനും പാരാ മെഡിക്കല്‍ ഉദ്ദ്യോഗാര്‍ഥികളെ അടക്കം ഏറ്റവും മിടുക്കരായ ജോലിക്കാരെ കൊണ്ടുവരാനുള്ള പുതിയ സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും അത്തരത്തില്‍ പുതിയ റിക്രൂറ്റ്‌മെന്റ് സംവിധാനം വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉറപ്പ് നല്‍കിയതായി ഇന്ത്യന്‍ എംബസി അറീയിച്ചു.

വിവിധ ഏജന്‍സികള്‍ വഴി ജോലിയില്‍ പ്രവേശിച്ച 257 ഓളം വരുന്ന നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കാത്ത പ്രശ്‌നവും അംബാസഡര്‍ മന്ത്രിയില്‍ ശ്രദ്ധയില്‍ പെടുത്തുകയും, ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പത്തൊന്‍പത് മുതല്‍ ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപ കോഴ നല്‍കിയാണ് ഈയടുത്തകാലം വരെ വിവിധ ഏജന്‍സികളും അവരുടെ സബ് ഏജന്‍സികളും വഴി നിയമനം നടന്നിരുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളായ ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പെടുന്നതും. ഈ കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. മുന്നൂറു കോടി രൂപയോളം വരുന്ന ഹവാല ഇടപാട് ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ട് എന്നാണ് സൂചനകള്‍

 

Related News

കൂടുതൽ വാർത്തകൾ »