19 December Wednesday

ഉമ്പായിയുടെ വേര്‍പാടില്‍ അബുദാബി ശക്തി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

അബുദാബി > മലയാള സംഗീത ലോകത്ത് ഗസലിന്റെ കുങ്കുമപ്പൂക്കള്‍ വിതറിയ പ്രിയ ഗായകന്‍ ഉമ്പായിയുടെ വേര്‍പാടില്‍ അബുദാബി ശക്തി തിയറ്റേഴ്സ് അനുശോചിച്ചു. ഗസല്‍ സംഗീതത്തില്‍ തന്റേതായൊരു ശൈലി വെട്ടിതുറന്നുകൊണ്ട് ഗസലിനെ ജനകീയവത്ക്കരിച്ച ഉമ്പായി ശക്തി തിയേറ്റേഴ്‌സിന്റെ വേദിയില്‍ നിരവധി തവണ പങ്കെടുക്കുത്തിരുന്നു.

നാലു പതിറ്റാണ്ടിലേറെക്കാലമായി സ്വന്തമായ രചനകളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസല്‍ ആവിഷ്‌കാരത്തിലൂടെയും ഒഎന്‍വി സച്ചിദാനന്ദന്‍ തുടങ്ങിയ കവികളുടെ മാസ്മരിക രചനകളിലൂടെയും ഉമ്പായി തീര്‍ത്ത ഗസലുകള്‍ സംഗീത ആസ്വാദകര്‍ നിലനില്‍ക്കുന്ന കാലത്തോളം നിലനില്‍ക്കുമെന്ന് അബുദാബി ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top