17 November Saturday

നിരാലംബകര്‍ക്കായി കുവൈറ്റ് മലയാളി സമാജത്തിന്റെ സ്‌‌‌നേഹസ്‌പര്‍ശം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

കുവൈറ്റ് > കേരളത്തില്‍ നിവസിക്കുന്ന നിരാലംബകര്‍ക്കായി കുവൈറ്റ് മലയാളി സമാജം കെഎംസ് ന്റെ ഒരു സ്‌നേഹ സമ്മാനം. കുവൈറ്റ് മലയാളി സമാജം കെ.എം.എസ് ന്റ്‌റെ പുതിയ പദ്ധതി ആയ സ്‌നേഹസ്പര്‍ശംത്തിന്റെ  ഉദ്ഘാടനം  കെഎംസ് പ്രസിഡന്റ് വര്‍ഗീസ് പോള്‍, മാക്‌‌‌സി ജോസഫില്‍ നിന്നും വസ്‌‌ത്രങ്ങള്‍ ഏറ്റു വാങ്ങി ഉദ്‌‌ഘാടനം നിര്‍വ്വഹിച്ചു.

വൃത്തിയുള്ളതും അലക്കിത്തേച്ചതുമായ ഏത് പ്രായത്തില്‍ ഉള്ളവരുടെ വസ്‌‌ത്രമായാലും അത് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ എല്ലാദിവസവും വൈകിട്ട് 5 മണി മുതല്‍ രാത്രി 9 മണി വരെ കുവൈറ്റിലുള്ള ഏവര്‍ക്കും നല്‌കാവുന്നതാണ്. 

പരിപാടിയില്‍ എ.ഡി ഗോപിനാഥന്‍, ജിജു പോള്‍, മനോജ് വര്‍ഗ്ഗീസ്,സി.എസ് ബത്താര്‍.,സിബി ബെഞ്ചമിന്‍ , ഈപ്പന്‍ ജോര്‍ജ് ,ഷിമിറ്റ് പോള്‍  ആശംസഅര്‍പ്പിച്ചു സംസാരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top