Top
23
Thursday, November 2017
About UsE-Paper

കുവൈറ്റില്‍ സീറ്റ് ബെല്‍റ്റ് സഹയാത്രികനും നിര്‍ബന്ധം, ഇല്ലെങ്കില്‍ വാഹനം കണ്ടുകെട്ടും

Wednesday Nov 1, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി >  സീറ്റ് ബെല്‍റ്റിടാതെ വാഹമോടിക്കുന്ന ഡ്രെെവര്‍ മാത്രല്ല കൂടെ യാത്ര ചെയ്യുന്ന സഹ യാത്രികനും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ഇല്ലെങ്കില്‍ വണ്ടി കണ്ടുകെട്ടുമെന്ന മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതര്‍.  ഡ്രെെവറും മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന സഹയാത്രികനും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് അല്‍സബാ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ പൊലീസിന് അധികാരമുണ്ടെന്നും ഉത്തരവില്‍പറയുന്നു. നേരത്തെ തന്നെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവരുടെ വാഹനങ്ങളും രണ്ടു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന  വിജ്ഞാപനം പുറത്തു വന്നിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചു ബൈക്ക് ഓടിക്കുന്ന യാത്രക്കാരുടെയും ബൈക്കുകളും പൊലീസിന് കണ്ടുകെട്ടാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
 

Related News

കൂടുതൽ വാർത്തകൾ »