19 November Monday
ഒരു പ്രവാസിക്കും അനാഥത്വം ഉണ്ടാകാതിരിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

പൊതുമാപ്പ്: യുഎഇയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് സഹായവുമായി നോര്‍ക്ക റൂട്‌സ്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

തിരുവനന്തപുരം > യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്. മടങ്ങി വരുന്നവരെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെ യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചു. ലോകകേരളസഭ അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭ്യമാക്കും.

കൊച്ചുകൃഷ്ണന്‍ മൊബൈല്‍ നമ്പര്‍: 00971555396862, ഇ മെയില്‍  - krishnank299@gmail.com
കെ ബി മുരളി
മൊബൈല്‍ നമ്പര്‍: 00971506679690 , ഇ മെയില്‍  - murali.karayil@gmail.com
മുഹമ്മദ് ഫയാസ്
മൊബൈല്‍ നമ്പര്‍: 00971503418825, ഇ മെയില്‍ - mohamed.faiz@gmail.com
ബിജു സോമന്‍
മൊബൈല്‍ നമ്പര്‍: 00971504820656,ഇ മെയില്‍ - somanbiju@hotmail.com


തിരികെ വരുന്നവരെ സഹായിക്കാനും ചെലവുകള്‍ പൂര്‍ണമായും വഹിക്കാനുമായി ധാരാളം പ്രവാസികള്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ നോര്‍ക്ക റൂട്‌സ് നൂതനമായ പദ്ധതികള്‍ നടപ്പാക്കും. എല്ലാവരേയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു പ്രവാസിക്കും അനാഥത്വം ഉണ്ടാകാതിരിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യുഎയിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ശരിയായ രേഖകളില്ലാതെ യുഎയില്‍ നില്‍ക്കുന്നവര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. ഒക്ടോബര്‍ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. യുഎയിലെ ഒമ്പത് കേന്ദ്രങ്ങള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുളള നടപടികള്‍ ക്രമീകരിച്ചിട്ടുളളത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top