19 December Wednesday

യുഎഇ പൊതുമാപ്പ്: ഇന്ത്യയും ഫീസ് ഒഴിവാക്കി

അനസ് യാസിന്‍Updated: Saturday Aug 4, 2018

മനാമ > യുഎഇ പൊതുമാപ്പ് പദ്ധതിപ്രകാരം നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യക്കാർക്ക് സൗജന്യമായി എമർജൻസി സർട്ടിഫിക്കറ്റ് (ഇസി) നൽകാൻ ഇന്ത്യൻ എംബസിയും തീരുമാനിച്ചു. ഇസി ഫീസായ 60 ദിർഹവും സർവീസ് ചാർജായ  ഒമ്പത് ദിർഹവും എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പൊതുമാപ്പ് അവസാനിക്കുന്ന ഒക്ടോബർ 31 വരെ ഇൗടാക്കില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.

പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ എംബസി നൽകുന്ന എമർജൻസി സർട്ടഫിക്കറ്റ് നിർബന്ധമാണ്. പൊതുമാപ്പ് സ്വന്തം രാജ്യക്കാർ പ്രയോജനപ്പെടുത്താനായി ഫിലിപ്പീൻസാണ് ഇസി സൗജന്യമായി നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് പാകിസ്ഥാനും നേപ്പാളും ഇതേതീരുമാനം അറിയിച്ചു. ഇസി ചാർജ് കുറയ‌്ക്കുന്നതായി ബംഗ്ലാദേശും പ്രഖ്യാപിച്ചിരുന്നു. അപേക്ഷകരുടെ സാഹചര്യമനുസരിച്ച് ഇസി സൗജന്യമായി നൽകാൻ ശ്രീലങ്കയും തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം വന്നത്.

ബുധനാഴ്ച ആരംഭിച്ച പൊതുമാപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ടുദിനങ്ങളിൽ പൊതുസേവന കേന്ദ്രങ്ങളിൽ വൻതോതിൽ ഇന്ത്യക്കാരെത്തി.

പ്രധാന വാർത്തകൾ
Top