21 November Wednesday

സ്തനാര്‍ബുദ സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 12, 2018

ഡോ. അമീര്‍ അഹമ്മദ് സ്‌തനാർബുദ സ്ക്രീനിങ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുന്നു

അബ്ബാസിയ > നിലാവ് കുവൈത്തിന്‍റെയും കെഡിഎന്‍എ വനിതാവിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ ബ്രസ്റ്റ് കാന്‍സര്‍ സ്ക്രീനിങ് ക്യാമ്പ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ചു.

നിലാവ് കുവൈത്ത് പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷനായ പരിപാടിയില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ. അമീര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശിഫ അല്‍ ജസീറ പ്രതിനിധി സുബൈര്‍ മുസ്ല്യാരകത്ത്, കെഡിഎന്‍എ പ്രസിഡന്റ്‌ കൃഷ്ണന്‍ കടലുണ്ടി, നിലാവ് ജനറല്‍ സെക്രട്ടറി ശംസുദീന്‍ ബദിരിയ, നിലാവ് ട്രഷറര്‍ ഖാലിദ് ബേക്കല്‍, സുജിരിയ മുജീബുള്ള, കെഡിഎന്‍എ വനിതാവിഭാഗം ഫോറം ജനറല്‍ സെക്രട്ടറി സുഹറ അബ്ദുല്‍ അസീസ്, ആബിദ സത്താര്‍ എന്നിവർ ആശംസകൾ നേര്‍ന്ന്‌ സംസാരിച്ചു.

തുടര്‍ന്ന് കുവൈത്ത് കെസിസിയിലെ ബ്രസ്റ്റ് കാന്‍സര്‍ യൂണിറ്റ് വിഭാഗം ഡോ. സുസോവന സുജിത്ത് നായര്‍ ക്ലാസ് എടുത്ത് സംസാരിക്കുകയും സ്ക്രീനിങ്ങിന് നേതൃത്വം നല്‍കുകയും ചെയ്തു. കെഡിഎന്‍എ വനിതാവിഭാഗം പ്രസിഡന്റ്‌  സന്ധ്യ ഷിജിത്ത് സ്വാഗതവും ട്രഷറര്‍ ഷൈസ ബിജോയ് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top