Top
19
Monday, February 2018
About UsE-Paper

യാത്രയയപ്പ് നല്‍കി

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌
കെ.എ. സുധാകരന്‍ തൃശൂരിന് സ്നേഹോപഹാരം കേന്ദ്ര കമ്മറ്റി അംഗം യുസഫ് മേലാറ്റൂര്‍ കൈമാറുന്നു.

ജിദ്ദ> ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് യുണിറ്റ് അംഗവും ബക്ഷ് ഹോസ്പിറ്റല്‍ ജീവനകാരനുമായ കെ.എ. സുധാകരന് യാത്രയയപ്പ് നല്‍കി. 37 വര്‍ഷമായി സൌദി അറേബ്യയിലെ വിവിധ കമ്പനികളില്‍ ജോലി നോകിയ സുധാകരന്‍ 11  വര്‍ഷമായി ബക്ഷ് ഹോസ്പിറ്റലില്‍ ആണ് ജോലി ചെയ്തുവന്നത്. ഖാലിദ് ബിന്‍ വലീദ് യുണിറ്റ് പ്രസിഡണ്ട് നാരായണന്‍ കുട്ടി അദ്ധ്യക്ഷനായി.    കേന്ദ്ര കമ്മറ്റി അംഗം യുസഫ് മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.   യോഗത്തില്‍ ഷറഫിയ ഏരിയ സെക്രടറി റഫീക്ക് പത്തനാപുരം, പ്രസിഡണ്ട് സലിം ഒറ്റപ്പാലം, മീഡിയ ജോയിന്റ് കണ്‍വീനര്‍ ബിജുരാജ് രാമന്തളി, സജിത്ത്, അഷറഫ്, ജിജോ, സത്താര്‍, ബേബി പാലമറ്റം, ഇക്ബാല്‍, ഹംസ, എന്നിവര്‍ സംസാരിച്ചു.