Top
21
Thursday, September 2017
About UsE-Paper

തേളിന്റെ കുത്തേറ്റ് മരിച്ച മുസ്തഫയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

റിയാദ്>രാത്രിയില്‍ ഉറങ്ങുന്നതിനിടെ തേളിന്റെ കടിയേറ്റ് മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശി മുസ്തഫയുടെ മയ്യിത്ത് നാട്ടിലെത്തിച്ചു പട്ടാമ്പി ശങ്കരമംഗലം ജുമാ മസ്ജിദില്‍ കബറടക്കി. 38വയസ്സായിരുന്നു. പാലക്കാട് പട്ടാമ്പിയില്‍ താമസമായ തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പും വീട്ടില്‍പരേതനായ ബാവയുടെ മകനാണ്. റിയാദില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യഷാജിത, മക്കള്‍ ഹിഷാം (15), ഹിബ നസ്റിന്‍ (9), ഇന്‍സാന്‍ (6). ഉറക്കത്തിനിടെയാണ് മുസ്തഫക്ക് തേളിന്റെ

കടിയേറ്റത്. എന്നാല്‍ തേളാണ് കടിച്ചതെന്ന് അറിയില്ലായിരുന്നു. അസഹനീയമായ വേദനയെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മൃതദേഹത്തില്‍നടത്തിയ പരിശോധനയിലാണ് തേളിന്റെ കടിയേറ്റതാണ് മരണകാരണമെന്ന് മനസ്സിലായത്.

കേളി ജീവകാരുണ്യ വിഭാഗം ജോ: കണ്‍വീനര്‍ കിഷോര്‍-ഇ-നിസ്സാമിന്റെ നേതൃത്വത്തില്‍, തൊഴിലുടമയുടെആത്മാര്‍ഥമായ സഹകരണത്തോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ചത്. മുസ്തഫയുടെസഹോദരന്‍ യുസഫ് മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പൊയിട്ടുണ്ട്.

 

Related News

കൂടുതൽ വാർത്തകൾ »