14 December Friday

സ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സൂപ്പർവൈസറും ഡ്രൈവറും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

കുവൈറ്റ് സിറ്റി > സ്‌കൂൾ ബസിൽ വെച്ച് ‘സ്പെഷ്യൽ പരിഗണന’ ആവശ്യമുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ വനിതയായ സ്‌കൂൾ സൂപ്പർവൈസറെയും ഡ്രൈവറെയും കുവൈറ്റ് പൊലീസ് അറസ്റ്റ്‌ ചെയ്തു. പിടിയിലായ ജീവനക്കാർ ഇന്ത്യക്കാരാണ്. സ്‌കൂൾ വാനിൽ വെച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ തൊട്ടടുത്ത കാറിൽ ഇരുന്ന ഒരു സ്വദേശി വനിത ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് മണിക്കൂറുകൾക്കകം വൈറലായി. വണ്ടിയുടെ പ്ലേറ്റ് നമ്പർ ഉൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് ശ്രദ്ധയിൽപ്പെട്ട പബ്ലിക് സെക്യൂരിറ്റി അഫേഴ്‌സ് അണ്ടർ സെക്രെട്ടറി മേജർ ജനറൽ ഇബ്രാഹിം അൽ തറാഹ് ഉടൻ അന്വേഷണത്തിന് ഉത്തരവിടുകയും വാഹനവും പ്രതികളെയും പിടികൂടുകയുമായിരുന്നു. ഇവരെ തുടർ നടപടികൾക്കായി അന്വേഷണ സംഘത്തിന് കൈമാറി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top