19 September Wednesday

ജിദ്ദ തുവ്വൂർ കനിവിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 8, 2018

കനിവിന്റെ വാർഷിക സംമ്മേളനം ജിദ്ദ നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ > ജിദ്ദ മലപ്പുറം ജില്ലയില്ല തുവ്വൂർ ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ പ്രവാസി കൂട്ടായമയായ കനിവിന്റെ രണ്ടാം വാർഷികം ജിദ്ദ ഷറഫിയയിലെ റോളക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. രണ്ട് വർഷ കാലം കൊണ്ട് തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കനിവ് കൂട്ടായ്മക്ക് നടത്തുവാൻ സാധിച്ചിട്ടുണ്ട്.

ജിദ്ദ തുവ്വൂർ കനിവിന്റെ രണ്ടാം വാർഷികം വെള്ളിയാഴ്ച ആഘോഷിച്ചു. വാർഷിക സമ്മേളനം ജിദ്ദ നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം ഉദ്ഘാടനം ചെയ്തു. ജംഷീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹംസ പായിപ്പുല്ല്‌ സ്വാഗതം പറഞ്ഞു. നവോദയ ഷറഫിയ ഏരിയ സെക്രട്ടറി സലിം ഒറ്റപ്പാലവും, കരുവാരകുണ്ട് സഖാവ് കുഞ്ഞാലി സ്മാരക കൂട്ടായ്മ പ്രസിഡണ്ട് സതീഷ് ഖാനും ആശംസകൾ അർപ്പിച്ചു.

നൗഷാദ് പ്രവർത്തന റിപ്പോർട്ടും, വാപ്പുട്ടി  നന്ദിയും പറഞ്ഞു. രക്ഷാധികാരികളായി യൂസഫ് പായിപ്പുല്ല്, നജീബ്ക്ക കണ്ടിലാം പാടം, അബ്ദുക്ക തരിപ്രമുണ്ട എന്നിവരെയും പുതിയ ഭാരവായികളായി നൗഷാദ്(സെക്രട്ടറി), ജംഷീർബാബു (പ്രസിഡന്റ്), ഹംസ പായിപ്പുല്ലു(കൺവീനർ), ആയി ജയരാജ് (ട്രഷറർ) എന്നിവരെയും തെരെഞ്ഞെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top