15 November Thursday

ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ ഒന്നാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 2, 2018

ജികെപിഎ കുവൈറ്റ് ചാപ്റ്റർ ഒന്നാം വാർഷീകം കുവൈറ്റ് ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി പി പി നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈറ്റ്‌ സിറ്റി > വർണ്ണാഭമായ ചടങ്ങുകളോടെ, ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷന്റെ(ജികെപിഎ) കുവൈറ്റ്‌ ചാപ്റ്റർ ഒന്നാം വാർഷികം ഏപ്രിൽ 27ന്‌ യുണൈറ്റഡ്‌ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. ആഗോള സംഘടനയായ ജികെപിഎയുടെ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറൽ സെക്രട്ടറി ഡോ. എസ് സോമൻ എന്നിവരുടെ സാന്നിധ്യത്തിൽ, രാവിലെ 10 മണിക്ക് ആരംഭിച്ച വാർഷിക പൊതുയോഗം 201819 വർഷത്തെ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. വൈകിട്ട് 5 മണിവരെ വിവിധ തരം കലാ മത്സരങ്ങളും പരിപാടികളും അരങ്ങേറി.

കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ ചെയർമാനുമായ മുബാറക്ക് കാമ്പ്രത്തിന്റെ അധ്യക്ഷതയിൽ വൈകിട്ട് 6 മണിക്ക്  സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ജനറൽ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതം പറഞ്ഞു, തുടർന്ന് ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി പി പി നാരായണൻ നിലവിളക്ക് കൊളുത്തി സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പൊതുമാപ്പ് സേവനരംഗത്ത് ജികെപിഎയുടെ പ്രവർത്തനത്തെ അദ്ദേഹം അനുമോദിക്കുകയും വ്യത്യസ്തമായ ഐക്യസന്ദേശവുമായ വന്ന ഈ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ വെസ്റ്റേൺ യൂണിയൻ പ്രതിനിധി ദിന ജികെപിഎയുടെ പ്രഥമ സുവനീർ പ്രകാശനം ചെയ്തു.

സാമൂഹിക സേവനരംഗത്തെ സംഭാവനകൾക്ക് കെകെഎംഎ മാഗ്നറ്റ് ടീം ലീഡർമാരായ സലിം കൊമ്മേരി, ബഷീർ ഉദിനൂർ എന്നിവരെ ആദരിച്ചു. ജികെപിഎയുടെ രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യപ്രഭാഷണം നടത്തി. ലോക കേരള സഭാംഗങ്ങളും സാമൂഹികപ്രവർത്തകരുമായ സാം പൈനുംമൂട്, ബാബു ഫ്രാൻസിസ്‌കോ, സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറൽ സെക്രട്ടറി ഡോ. എസ് സോമൻ, നിയുക്ത പ്രസിഡന്റ് പ്രേംസൻ കായംകുളം, വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ വതുകാടൻ, വനിതാ പ്രസിഡന്റ് ശോഭ നായർ, കോർ അംഗം സൂസൻ മാത്യു, ട്രഷറർ അനിൽ ആനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രാസ്‌ക് പ്രസിഡണ്ട് ബിജു കടവി , കേരള അസോസിയേഷൻ ഭാരവാഹി മണിക്കുട്ടൻ, സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് തുടങ്ങിയവരടക്കം വിവിധ കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ  സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ നന്ദി അർപ്പിച്ചു.

ശേഷം മത്സരവിജയികൾക്ക് സമ്മാന വിതരണവും ജികെപിഎയുടെ മെമ്പർഷിപ്പ് വിതരണോൽഘാടനവും വിസ്‌മയയുടെ മെഗാഷോയും അരങ്ങേറി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top