20 July Friday

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പുതുവത്സര തിരുക്കര്‍മ്മങ്ങള്‍ രാത്രി 9 .30 മുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

ബ്രിസ്റ്റോള്‍ >  പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ഡിസംബര്‍ 31ന് വൈകീട്ട് 9.30ന് സെന്റ് ജോസഫ് ചര്‍ച്ച് ഫിഷ്പോസില്‍ ഒത്തുചേരുന്നു.  തിരുക്കര്‍മ്മങ്ങളില്‍ ഫാ. ജോയി വയലില്‍ പുതുവര്‍ഷ സന്ദേശം നല്‍കുകയും, വി. കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്യും.

ഈ വര്‍ഷം ഏപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതായിരിക്കും. ചടങ്ങുകളിലേക്ക് വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ ജോസ് മാത്യു, പ്രസാദ് ജോണ്‍, ലിജോ ജോസഫ് എന്നിവര്‍ പുതുവര്‍ഷ ആശംസകളോടെ ഏവരെയും ക്ഷണിച്ചു.
 

പ്രധാന വാർത്തകൾ
Top