Top
17
Wednesday, January 2018
About UsE-Paper
കേരള വികസനത്തിന്റെ നട്ടെല്ല് പ്രവാസികള്‍

റഷ്യന്‍ വിപ്ളവത്തിന്റെ നൂറാം വാര്‍ഷികം; ലണ്ടനിലെ ആഘോഷങ്ങള്‍മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്തു

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > റഷ്യന്‍ വിപ്ളവത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ലണ്ടനില്‍ നടന്ന ആഘോഷങ്ങള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൌത്ത് ഹാളിലെ  ടൌണ്‍ സെന്ററിലായിരുന്നു ചടങ്ങ്.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെയും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെയും സമീക്ഷയുടേയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിലെ ഓരോ സാമൂഹ്യവിഷയങ്ങളിലും ഇടപെട്ട് അത് തലനാരിഴക്ക് കീറി പരിശോധിക്കുന്ന പ്രവാസികളാണ് കേരളവികസനത്തിന്റെ നട്ടെല്ലെന്ന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സെക്രട്ടറി ഹര്‍സേവ് ബെയന്‍സ് അധ്യക്ഷനായി. ഫൈസല്‍ നാലകത്ത് സ്വാഗതവും ബിനോജ് നന്ദിയും പ്രകാശിപ്പിച്ചു.