21 June Thursday

മെല്‍ബണില്‍ 'MUMPSIMUS' എന്ന ഹൃസ്വചിത്രം തരംഗമാകുന്നു

എബി പൊയ്‌ക്കാട്ടില്‍Updated: Wednesday Feb 14, 2018

മെല്‍ബണ്‍ > നവാഗതരായ ജോര്‍ജ് മാക്‌സ്‌വെല്‍ സംവിധാനവും, സൈജുഇടശ്ശേരി തിരക്കഥയും നിര്‍വഹിച്ച 'MUMPSIMUS' എന്നഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെല്‍ബണ്‍ മലയാളികള്‍  ഈ ഹൃസ്വചിത്രം  ഇരുകൈകളും ചേര്‍ന്നു  സ്വീകരിച്ചു.  ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍  ജീവിത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഈഹൃസ്വചിത്രം പുതു മലയാളി തലമുറയുടെ സൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഔന്നത്യംവരച്ചു കാട്ടുന്നു. 

മെല്‍ബണ്‍ മലയാളികളായ അലന്‍, റെജി കെ മാത്യു, ജിജോ, വിമല്‍, ജോണി മറ്റം, ലിന്റി,  മിനി, ടിന്‍സി,  മീര എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബിന്‍ കൊരട്ടി എഡിട്ടിങ്ങും പ്രമോദ്,  ജിന്‍സണ്‍, ഷൈസണ്‍ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top