15 November Thursday

മെല്‍ബണില്‍ യാക്കോബായ സഭ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

എബി പൊയ്ക്കാട്ടില്‍Updated: Monday Oct 9, 2017

മെല്‍ബണ്‍ > മെല്‍ബണിലെ എല്ലാ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റെവ.ഫാ. എര്‍ദോ വര്‍ക്കി വലിയപറമ്പില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

വാശിയേറിയ മത്സരങ്ങളില്‍ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ബിജു ചെറിയാന്‍ & ബൈജു ജേക്കബ്,  എല്‍ദോ വര്‍ഗീസ് & ആല്‍വിന്‍മാത്യൂസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി. പുരുഷ സിംഗിള്‍സില്‍ അരുണ്‍ ജോണ്‍, വനിതകളുടെ ഡബിള്‍സിള്‍ മെര്‍ലിന്‍ ജോളി& എയ്യ്ഞ്ഞ്ചല്‍ രാജു എന്നിവര്‍ ഒന്നാമതെത്തി.

ഓസ്ടേലിയന്‍ ഗവണ്മെന്റിന്റെ വിക്ടോറിയല്‍ സ്റ്റേറ്റ് ബാഡ്മിന്റണ്‍ വിഭാഗമായ #BadmintonVictoria  ആയിരുന്നു ടൂര്‍ണമെന്റിന്റെ സ്പോണ്‍സേര്‍ഡ്. വിജയകരമായി പര്യവസാനിച്ച ടൂര്‍ണമെന്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സംഘാടകള്‍  അഭിനന്ദിക്കുകയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭംഗിയായി ടൂര്‍ണമെന്റ് നടത്താനും തീരുമാനമായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top