26 September Wednesday

സേവനം യുകെയ്ക്ക് പുതിയ സാരഥികള്‍: ഡോ. ബിജു പെരിങ്ങത്തറ ചെയര്‍മാന്‍, അനില്‍ സി ആര്‍ വൈസ് ചെയര്‍മാന്‍, ദിലീപ് വാസുദേവന്‍ കണ്‍വീനര്‍

ദിനേശ് വെള്ളപ്പള്ളിUpdated: Wednesday Oct 18, 2017

ന്യൂയോര്‍ക്ക് > യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി പ്രവര്‍ത്തിക്കുന്ന  സേവനം യുകെയ്ക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഡോ. ബിജു പെരിങ്ങത്തറയാണ് പുതിയ ചെയര്‍മാന്‍. ഗ്ളൌസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമാണ് ഡോ. ബിജു സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗം ഏറ്റെടുക്കുന്നത്. ഹാരോ കുടുംബ യൂണിറ്റിന്റെ ‘ഭാഗമായ അനില്‍.സി. ആര്‍ വൈസ് ചെയര്‍മാകും.

സട്ടന്‍ കുടുംബ യൂണിറ്റ് അംഗന്‍ ദിലീപ് വാസുദേവനാണ് കണ്‍വീനര്‍. സേവനം യുകെയുടെ ജോയിന്റ് കണ്‍വീനറായി സാജന്‍ കരുണാകരന്‍ സ്ഥാനമേല്‍ക്കും. ബര്‍മ്മിംഗ്ഹാം കുടുംബ യൂണിറ്റ് അംഗമാണ് ഇദ്ദേഹം. ഓക്സ്ഫോര്‍ഡ് കുടുംബ യൂണിറ്റ് അംഗം രസികുമാര്‍ ട്രഷററാകും. ഗ്ളൌസസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമുള്ള ദിനേശ് വെള്ളാപ്പള്ളി കുടുംബ യൂണിറ്റ് കണ്‍വീനര്‍/പിആര്‍ഒ സ്ഥാനങ്ങള്‍ കൈയാളും. ആഷ്ന അന്‍പു(വനിതാ കണ്‍വീനര്‍)ബര്‍മിങ്ഹാം യൂണിറ്റ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാനും ജനറല്‍ ബോഡി തീരുമാനമെടുത്തു. ഇതുവരെ 16 അംഗങ്ങളായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

 ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ലോകൈക ദര്‍ശനങ്ങളാണെന്നും, അത് ഏതെങ്കിലും ഒരു വി‘ഭാഗത്തിന്റെ സ്വത്തായി സൂക്ഷിക്കുന്നതിന് പകരം ലോകനന്മയ്ക്കായി പ്രയോഗിക്കുകയുമാണ് സേവനം യുകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ഗുരുദേവന്റെ ആശയങ്ങള്‍ ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്ന് പുതിയ ‘ഭാരവാഹികള്‍ പറഞ്ഞു

 

പ്രധാന വാർത്തകൾ
Top