21 September Friday

ശിശുദിനം: നെഹ്‌റു ചിത്രം സല്‍മാനിയ ഗ്രൗണ്ടില്‍ വരച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

മനാമ >ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കൊണ്‍ഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശു ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കൂറ്റന്‍ ചിത്രം സല്‍മാനിയ ഗ്രൗണ്ടില്‍ വരച്ചു .പ്രമുഖ ചിത്രകാരനും ഐ വൈ സി സി കമ്മറ്റി അംഗവുമായ സജീഷ് രാജിന്റെ  നേതൃത്വത്തില്‍ അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് പന്ത്രണ്ട് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയില്‍ ഏഴ് മണിക്കൂര്‍ കൊണ്ടാണ്് ചിത്രം പൂര്‍ത്തീകരിച്ചത്.ഇന്ത്യക്ക് പുറത്ത് ഒരു കൊണ്‍ഗ്രസ്സ് സംഘടന ഇതുപോലൊരു ചിത്രം വരക്കുന്നത് ആദ്യമായിട്ടാണ് .

ഒരു ഇന്ത്യന്‍ ഭരണാധികാരിയുടെ ചിത്രം ഇത്രയും വലുപ്പത്തില്‍ പവിഴദ്വീപില്‍ ഒരുങ്ങുന്നതും ആദ്യമായിട്ടാണ്.ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലും ,സാംസ്‌കാരിക കേന്ദ്രങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം ആലോചിച്ച് വരുന്നതായി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു





 

പ്രധാന വാർത്തകൾ
Top