19 December Wednesday

നവോദയ കായികോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

റിയാദ്‌> നവോദയ സിഹാത് ഏരിയയുടെ നേതൃത്വത്തിൽ അരങ്ങേറിയ "കായികോത്സവം 2018 "ന് നവംബർ 30 വെള്ളിയാഴ്ച തിരശ്ശീല വീണു.സിഹാത് " Z5 " ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നവോദയ കുടുംബവേദി പ്രസിഡന്റ്  മോഹനൻ വെള്ളിനേഴി ഉദ്ഘാടനം ചെയ്ത ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റോട് കൂടിയാണ് കായിക മാമാങ്കത്തിന് തുടക്കമായത്. ഏരിയയിലെ  വിവിധ യുണിറ്റുകളും കിഴക്കൻ പ്രവശ്യയിലെ പ്രശസ്ത മത്സരാർത്ഥികളുൾപ്പെട്ട  24 ടീമുകളും  സിംഗിൾസിലും ഡബിൾസിലുമായി മാറ്റുരച്ചു.

രണ്ടു വിഭാഗത്തിലും അൽ ഹമ്മാം യൂണിറ്റിനെ പ്രതിനിധീകരിച്ച ടീമുകൾ ട്രോഫിയും ക്യാഷ് അവാർഡും സ്വന്തമാക്കിയപ്പോൾ രണ്ടു വിഭാഗങ്ങളിലും സിഹാത് ടൗൺ യൂണിറ്റ് രണ്ടാം സ്ഥാനത്തെത്തി. കായികോത്സവത്തിന്റെ സമാപന ദിവസമായ നവം: 30 വെള്ളിയാഴ്ച്ച 3 മണിക്ക് ഏരിയ സ്പോർട്ട്സ് ചെയർമാൻ ഇന്നു കൊടിയൽ ദീപശിഖയ്ക്ക് തിരിതെളിയിച്ചു. കുട്ടികളുൾപ്പെടെ കുടുംബങ്ങൾക്കും മുതിർന്നവർക്കുമായി വിവിധയിനങ്ങളിലുള്ള കായിക മത്സരങ്ങൾ അരങ്ങേറി. പ്രഗൽഭരായ ടീമുകളുടെ വാശിയേറിയ വടം വലി മത്സരം കായികോത്സവത്തിന് മാറ്റുകൂട്ടി.

മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ജനറൽ സെക്രട്ടറി എം എം നയീം സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ഭക്ഷണരീതിയും വ്യായാമക്കുറവുമാണെന്നും  ആരോഗ്യപരമായൊരു സമൂഹത്തെ  സൃഷ്ടിച്ചെടുക്കുന്നതിന് ഇത്തരം കായിക മത്സരങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കായികോത്സവം സ്വാഗതസംഘ കമ്മറ്റി ചെയർമാൻ ബിജോയ് വർഗീസ് ,കൺവീനർ ജംഷീർ ,ഏരിയ സ്പോർട്സ് കൺവീനർ രാജഗോപാൽ,  കുടുംബവേദി സെക്രട്ടറി അനിൽകുമാർ,ഏരിയ നേതാക്കളായ റാഫി, മൊയ്തീൻ, ചന്ദ്രബാബു,രാജേന്ദ്രൻ,ഹുസൈൻ തുടങ്ങിയ നേതാക്കൾ  കായിക മത്സരങ്ങൾക്ക് നേതൃത്വം നല്കി. നവോദയ രക്ഷാധികാരി രവി പാട്യം, കേന്ദ്ര എക്സിക്യുട്ടീവംഗം രഘുനാഥൻ, കുടുംബവേദി വൈസ് പ്രസിഡൻറ് സുഷമ രജി, ഏരിയ രക്ഷാധികാരി  ചന്ദ്രബാബു, ഏരിയ സെക്രട്ടറി രജി അഞ്ചൽ,  ഏരിയ പ്രസിഡന്റ്  ശ്രീജിത്ത് , ഏരിയ ട്രഷറർ ചന്ദ്രൻ കൂടാതെവിവിധ ഏരിയാ നേതാക്കളും  ചടങ്ങിൽ സന്നിഹിതരായിരുന്നു.

സിഹാത് ടൗൺ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയപ്പോൾ വടംവലി മത്സരത്തിൽ അനക് യൂണിറ്റ് ഒന്നാം സ്ഥാനത്തും  കുടുംബവേദി രണ്ടാം സ്ഥാനത്തുമെത്തി ക്യാഷ് പ്രൈസും ട്രോഫിയും കരസ്ഥമാക്കി. കേന്ദ്ര,ഏരിയതല നേതാക്കൾ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും  വിതരണം ചെയ്തു.


പ്രധാന വാർത്തകൾ
Top