21 September Friday

നവോദയ വിക്‌ടോറിയ സാംസ്‌ക്കാരിക പരിപാടി : എം എ ബേബി ജൂൺ 3ന് മെൽബണിൽ

എബി പൊയ്ക്കാട്ടിൽUpdated: Tuesday May 15, 2018

മെല്‍ബണ്‍> നവോദയ ആസ്ത്രേലിയയുടെ ആഭിമുഖ്യത്തിൽ നവോദയ വിക്ടോറിയയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിന്  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി മെൽബണിലെത്തും. ജൂൺ മൂന്നിന്‌ മെൽബണിലെത്തുന്ന എം എ ബേബി പരിപാടി ഉദ്‌ഘാടനം ചെയ്യും.

നേരത്തെ മെയ് 20ന് നടത്താനിരുന്ന പരിപാടി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ ജൂൺ മൂന്നിലേക്ക്‌ മാറ്റുകയായിരുന്നു.

മൂന്നിന്‌ വൈകിട്ട്‌  4 ന്‌  ക്ലെയ്ടൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കൈരളി ടി.വി.യുടെ ആഭിമുഖ്യത്തിൽ ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടിയും ഉണ്ടാകും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യം ആയിരിക്കുമെന്നും സംഘാടകർ അറിയിച്ചു .
 

പ്രധാന വാർത്തകൾ
Top