Top
20
Wednesday, September 2017
About UsE-Paper

ഗൗരി ലങ്കേഷ് വധം: നവോദയ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു

Monday Sep 11, 2017
വെബ് ഡെസ്‌ക്‌

ദമാം> മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും കടുത്ത സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിനെ  വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഏരിയാക്കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ ഒന്നൊന്നായി വക വരുത്തുക എന്ന ഫാസിസ്റ്റ് നിലപാടിന്റെ തുടര്‍ച്ചയാണ് ഗൌരി ലങ്കെഷിന്റെ കൊലപാതകമെന്നു നവോദയ അഭിപ്രായപ്പെട്ടു.

ധബോല്‍ക്കാര്‍, പന്‍സാരെ, കല്ബുര്‍ഗി എന്നിവരുടെ കൊലയുടെ തുടര്‍ച്ചയാണ് ഗൌരി ലങ്കെഷിന്റെ കൊലപാതകമെന്നും, ഇന്ത്യയിലെ മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികള്‍ കടുത്ത പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ ഇതിനിയും തുടരുമെന്നും യോഗം അഭിപ്രായപ്പെട്ടു.  

ദമാം ടൊയോട്ട നവോദയ സാംസ്‌കാരിക കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസദസ്സ് നവോദയ കേന്ദ്ര രക്ഷാധികാരി ബഷീര്‍ വരോട് ഉദ്ഘാടനം ചെയ്തു. സാംസ്കാരികവിഭാഗം ചെയര്‍മാന്‍ ബിജു അദ്ധ്യക്ഷനായി.  ടൊയോട്ട നവോദയ ഏരിയ കമ്മറ്റി അംഗം രമേശന്‍ അതിയടം സ്വാഗതം പറഞ്ഞു. രശ്മി രഘുനഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ടൊയോട്ട ഏരിയ സെക്രട്ടറി ഷാജഹാന്‍ ഇട്ടോള്‍ നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ അസീം വെഞ്ഞാറുമൂട്, നൗഫല്‍ കുടുംബവേദി എക്‌സിക്യുട്ടീവ് അംഗങ്ങളായ നജീബ്, സുരയ്യാ ഹമീദ് എന്നിവര്‍ സംസാരിച്ചു. നവോദയ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ചന്ദ്രന്‍ വാണിയംകുളം  ഏരിയ പ്രസിഡന്റ് സേതുമാധവന്‍ ദിവ്യ റൈജു ,സബീന ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം ഷംസു നന്ദി പറഞ്ഞു.

ദമാം ടൌണ്‍ കമ്മറ്റി നടത്തിയ പ്രതിഷേധ യോഗം  കേന്ദ്രക്കമ്മിറ്റി അംഗം  ദേവന്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ ദിലീപ്ദാസ് നല്ലില അധ്യക്ഷനായി. കണ്‍വീനര്‍ രഞ്ജിത്ത് വടകര, അസീം വെഞ്ഞാറമൂട്, കേന്ദ്ര എക്‌സികൂട്ടിവ് അംഗം ഷാജഹാന്‍ ഇട്ടോള്‍ എന്നിവര്‍ സംസാരിച്ചു. വിപിന്‍ നന്ദി പറഞ്ഞു. ഖത്തീഫ് ഏരിയാപ്രതിഷേധ സദസ്സ് നവോദയ ജനറല്‍സെക്രട്ടറി എം എം നയീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് പ്രസന്നന്‍ പന്തളം അധ്യക്ഷനായി. കേന്ദ്ര എക്‌സികൂട്ടിവ് അംഗം റഷീദ് പൂന്താനം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഏരിയാ സിക്രട്ടറി എം ബഷീര്‍, സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ പീറ്റര്‍, ഏരിയ പ്രസിഡന്റ് ഷണ്മുഖന്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ  ഗഫൂര്‍, ഷാഹുല്‍, സീമാ ജഹാന്‍, കാസിം എന്നിവര്‍ സംസാരിച്ചു.

അബ്‌കൈക്ക് ഏരിയാ പ്രതിഷേധ സദസ്സില്‍ അഷറഫ് പൊന്നാനി പ്രമേയം അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് അബ്ദുറഹീം അധ്യക്ഷനായി. കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ നാണു, രാജചന്ദ്രന്‍, സുഗതന്‍, സജീവന്‍, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. അല്‍ഹസ്സ ഹുഫൂഫ് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍  കേന്ദ്രകമ്മിറ്റി അംഗം  കെ വി ഷാജി അനുശോചനപ്രമേയം അവതരിപ്പിച്ചു. ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രബാബു കടക്കല്‍ അധ്യക്ഷനായി. നവോദയ ഹുഫൂഫ് രക്ഷാധികാരി എം ആര്‍ ചന്ദ്രന്‍, കേന്ദ്ര എക്‌സി: അംഗം രാമചന്ദ്രന്‍ കളത്തില്‍, കുടുംബവേദി സിക്രട്ടറി എന്‍ വി മജീദ് എന്നിവര്‍ സംസാരിച്ചു. ഏരിയ എക്‌സി: അംഗം കെ കെ ഷാജഹാന്‍ നന്ദി പറഞ്ഞു.

മുബാറസ് ഏരിയാ പ്രതിഷേധയോഗം കേന്ദ്രക്കമ്മിറ്റി അംഗം സലിം മണാട്ട് ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷാജി ഹസ്സന്‍ അധ്യക്ഷനായി. ഏരിയാ സിക്രട്ടറി ജോസ് മാനാടന്‍, ജോയന്റ് സിക്രട്ടറി സിദ്ദിക്ക് ചാലില്‍, എക്‌സികൂട്ടിവ് അംഗം ചന്ദ്രശേഖരന്‍ മാവൂര്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. ആര്‍ എ എസ് രാജു നന്ദി പറഞ്ഞു.


 

Related News

കൂടുതൽ വാർത്തകൾ »