19 September Wednesday

ദമ്മാം നവോദയുടെ ധനസഹായം ബാബുരാജിന്റ കുടുംബത്തിന് കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

ദമാം > ദമാമില്‍ വെച്ച് മരണപ്പെട്ട ബാബുരാജിന്റെ കുടുംബത്തിനുള്ള  ധനസഹായം  കൈമാറി.  കൊയിലാണ്ടി എംഎല്‍എ  കെ ദാസന്‍, നായനാര്‍ സ്മാരക മന്ദിരത്തില്‍ വച്ച്  ബാബുരാജിന്റെ മകനാണ്  തുക കൈമാറിയത്.

നവോദയ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി  അംഗം  കൃഷ്ണന്‍ മണ്ണോത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുന്‍ കേന്ദ്രകമ്മിറ്റി അംഗം രഞ്ജിത്ത്  വടകര അദ്ധ്യക്ഷത വഹിച്ചു.കേന്ദ്രകമ്മിറ്റി അംഗം ബാബു , പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് മഞ്ഞകുളം നാരായണന്‍, സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രന്‍, സിപിഐ എം ഏരിയാ സെക്രട്ടറി  കെ  കെ മുഹമ്മദ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍  നേര്‍ന്നു സംസാരിച്ചു .പ്രദീപ് കുമാര്‍ ചിങ്ങപുരം നന്ദി രേഖപ്പെടുത്തി.

ദമാം നവോദയ ടൊയോട്ട ഏരിയായിലെ ഖലീജ് ഒന്ന്  യൂണിറ്റ് മെമ്പര്‍ ആയിരുന്ന ചിങ്ങപുരം  സ്വദേശി ബാബുരാജ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്  മരണപ്പെടുകയായിരുന്നു.  നവോദയ സാമൂഹ്യപ്രവര്‍ത്തകരുടെ ശ്രമഫലമായി മൃതദേഹം  യഥാസമയം നാട്ടിലെത്തിക്കുകയായിരുന്നു.   നവോദയയില്‍ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന്  നല്‍കി വരുന്ന ധനസഹായം കൈമാറുകയായിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top