20 November Tuesday

നടനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാനം അപഹാസ്യം: നവോദയ കുടംബവേദി

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

ജിദ്ദ > ഗുരുതരമായ കുറ്റം  ആരോപിക്കപ്പെട്ട നടനെ തിരിച്ചെടുക്കാനുള്ള താര സംഘടനയുടെ തീരുമാനം അപഹാസ്യമാണെന്ന് നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി.

അനീതിക്കും  പരുഷാധിപത്തിനും എതിരെ വിട്ടുവീഴ്ച ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് രാജിവെക്കാന്‍ തയ്യാറായ നടിമാരുടെ തീരുമാനം ധീരമാണ്. കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടു നടിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താരസംഘടനക്ക് ബാധ്യത ഉണ്ട്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും താന്‍ അംഗമായ സംഘടനയില്‍ നിന്നും ഒരു പിന്തുണയും ലഭിച്ചില്ല എന്നാണ് തന്റെ രാജിയിലൂടെ പീഡിപ്പിക്കപ്പെട്ട നടി പൊതു സമൂഹത്തിന് നല്‍കിയ സന്ദേശം. കോടതിയില്‍ പ്രതികൂട്ടില്‍ നില്‍ക്കുകയും തെളിയിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ കിട്ടാവുന്നതുമായ ഒരു വ്യക്തിയെ തിരിച്ചെടുക്കാനുള്ള തീരുമാനം അപഹാസ്യമാണ്.  സംഘടനയിലെ ജനാധിപത്യ വിരുദ്ധ പുരുഷാധിപത്യ തീരുമാനം തിരുത്തിക്കും  എന്ന് ന്യായമായും പ്രത്യാശിക്കുന്നു എന്നും നവോദയ കുടുംബവേദി  കേന്ദ്ര കമ്മിറ്റി  പ്രസ്താവനയില്‍ വ്യക്തമാക്കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top