21 September Friday

നാമം എക്സലൻസ് അവാർഡ്‌ 2018 : അപേക്ഷകൾ ക്ഷണിക്കുന്നു.

വിനീത നായർUpdated: Thursday Jan 18, 2018

ന്യുജേഴ്‌സി> പ്രമുഖ സാംസ്കാരിക സംഘടനയായ  നാമം (ചീൃവേ അാലൃശരമി ങമഹമ്യമഹലല മിറ അീരശമലേറ ങലായലൃ) 2018ലെ എക്സലൻസ് അവാർഡുകൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരെയാണ്  നാമം, എക്സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ ആൽബെർട്ട്സ്‌ പാലസിൽ 2018 ഏപ്രിൽ  7നു നടത്തുന്ന  അതീവ ഹൃദ്യമായ ചടങ്ങിൽ വെച്ചാണ്‌ അവാർഡ്‌ ദാനം.  തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള അപേക്ഷകൾ സ്വീകരിക്കുമെന്ന്  നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ, പ്രസിഡന്റ് മാലിനി നായർ എന്നിവർ  അറിയിച്ചു. 

അവാർഡിന്  അപേക്ഷിക്കാൻ താത്പര്യമുള്ളവരും, അവാർഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും,  വു://ിമാമാ.ീൃഴ/  എന്ന വെബ്സൈറ്റ്  സന്ദർശിച്ച്  അപേക്ഷ ഫോം  പൂരിപ്പിക്കേണ്ടതാണ്.  ഫെബ്രുവരി 15  ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. അവാർഡ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത് പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട  ജൂറിയാണ് .

 

പ്രധാന വാർത്തകൾ
Top