20 October Saturday

ജിദ്ദ നവോദയ കവിയരങ്ങ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

ജിദ്ദ നവോദയ കവിയരങ്ങ് കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ > ജിദ്ദ നവോദയ കവിയരങ്ങ് സംഘടിപ്പിച്ചു. കവിയരങ്ങ്  കവി മുരുകന്‍ കാട്ടകട കവിതകള്‍ ചൊല്ലി  ഉദ്ഘാടനം ചെയ്തു. അന്ധകാരത്തില്‍ നിന്ന്  ശക്തമായ നവോത്ഥാന മൂല്യങ്ങളും പുരോഗമന ബോധവും കൊണ്ട് നമ്മള്‍ വളര്‍ന്നുവന്ന ഇടങ്ങളെ വീണ്ടും വീണ്ടും നിലനിര്‍ത്തുവാനുള്ള പ്രവവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്,  ഒരോ സാഹിത്യകാരും എഴുത്തുകാരും കഴുത്ത് നഷ്ടപ്പെടും എന്ന് ഭയപ്പെടാതെ ശക്തമായി പ്രതികരിക്കേണ്ട കാലമാണിത്. അത് കൊണ്ട് ഉണര്‍ന്ന് ജാഗ്രതയോട് കൂടി ഇരിക്കെണമെന്നും കവിയരങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കവിയരങ്ങില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അദ്ധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി കെ റൗഫ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുറഹിമാന്‍ വണ്ടൂര്‍, ശ്രീകുമാര്‍ മവേലിക്കര, ഫിറോസ് മുഴപ്പിലങ്ങാട്, അബദുറഹിമാന്‍ സി എം എന്നിവര്‍ പങ്കെടുത്തു.

കവിയുടെ സാന്നിധ്യത്തില്‍ സൗമ്യ വിനോദ്, റിഹാന്‍ ബീരാന്‍, ബാമ, അഭിനവ് മേനോന്‍ , ജുനൈസ്, ഹിസ, പ്രേംകുമാര്‍, സൈബ അഷ്‌റഫ് എന്നിവര്‍ മുരുകന്‍ കാട്ടാകടയുടെ കവിതകള്‍ തന്നെ അവതരിപ്പിച്ചു

വി ജി വിജയകുമാറും, ഉസ്മാന്‍ പാണ്ടിക്കാടും, അരുവി മോങ്ങവും സ്വന്തമായി രചിച്ച കവിതയും സദസ്സിന് മുന്‍പില്‍ ആലപിച്ചു. നവാസ് വെമ്പായം സ്വാഗതവും സേതുമാധവന്‍ നന്ദിയും പറഞ്ഞു.




 

പ്രധാന വാർത്തകൾ
Top