23 September Sunday

മുജ്തബ ക്രിയേഷന്‍ & ഇവെന്റ്‌സ് കരിയര്‍, ബിസിനസ് എക്‌‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കുവൈറ്റ് സിറ്റി > മുജ്തബ   ക്രിയേഷന്‍ & ഇവെന്റ്‌സ് കുവൈത്തിലെ   ബിസിനസ്സ് , കരിയര്‍ രംഗത്തെ മികവുകളെ മുന്‍നിര്‍ത്തി സമ്മാനിക്കുന്ന പ്രഥമ  കരിയര്‍, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

പി.എസ് കൃഷ്ണര്‍,ക്വാളിറ്റി മുസ്തഫ,പി. വി.ഇബ്രാഹിം,നാസര്‍ പട്ടാമ്പി,എല്‍ദോസ്  എന്നീവര്‍  ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡിനും  പി.എന്‍. ജെ. കുമാര്‍, മാത്യൂസ് വര്‍ഗ്ഗീസ് , ദിലി പാലക്കാട് , ഡോ: ശാന്ത മരിയ ജെയിംസ്  എന്നീവര്‍ കരിയര്‍ എക്സലന്‍സ് അവാര്‍ഡിനും അര്‍ഹരായി.സെപ്റ്റംബര്‍  21 ന് വെള്ളിഴായ്ച്ച വൈകീട്ട് ആറു മണിക്ക്  അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍  മുജ്തബ  ക്രിയേഷന്‍ & ഇവെന്റ്‌സ്  സംഘടിപ്പിക്കുന്ന ഇശല്‍ നില 2018 സംഗീത സായാഹ്നത്തില്‍  കരിയര്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

 


പ്രധാന വാർത്തകൾ
Top