20 September Thursday

മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഉദ്ഘാടനം ഞായറാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2017

കുവൈറ്റ് സിറ്റി: 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍, ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായ് കുവൈറ്റ് ചാപ്റ്റര്‍ ആരംഭിക്കുന്നു. ഒക്‌ടോബര്‍ 1, ഞായാറാഴ്‌ച വൈകീട്ട് 6.30ന് ഓര്‍മ്മ പ്ലാസയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, മലയാളം മിഷന്‍ ഡയറക്‌ടര്‍ പ്രൊഫ:സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, മാതൃഭാഷാ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്‌. എല്ലാ ഭാഷാസ്‌നേഹികളും പരിപാടിയില്‍ എത്തിച്ചേരണമെന്ന് മലയാളം മിഷനു വേണ്ടി കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99122984 എന്ന നമ്പറില്‍ ബന്ധപ്പെടുക.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top