18 November Sunday

മന്ത്രി ടി പി രാമകൃഷ്ണന്‍ ശൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2017

തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ യുഎഇ സാംസ്‌കാരിക വൈജ്ഞാനിക മന്ത്രി ശൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു. അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടോംജോസ്, എംഎ യൂസഫലി, ശ്രീറം വെങ്കട്ടരാമന്‍ എന്നിവര്‍ സമീപം

അബുദാബി > തൊഴില്‍  എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ യുഎഇ സാംസ്‌കാരിക വൈജ്ഞാനിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ശൈഖ് നഹ്യാന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

തൊഴില്‍ മേഖലയില്‍ നൈപുണ്യത്തിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തു. യുഎഇയുടെ വികസനത്തില്‍ കേരളത്തില്‍ നിന്നുമുള്ള തൊഴിലാളികളുടെ പങ്കിനെ ശൈഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടി ശൈഖ് നഹ്യാന്  മന്ത്രി  സമ്മാനിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, തൊഴില്‍ പരിശീലന കേന്ദ്രം എംഡി ശ്രീറാംവെങ്കട്ടരാമന്‍, വ്യവസായി എം എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

അബുദാബിയില്‍ നടക്കുന്ന ലോക സ്‌കില്‍ സമ്മിറ്റില്‍ പങ്കെടുക്കാനാണ് മന്ത്രിതലസംഘം അബുദാബിയിലെത്തിയത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന  സ്‌കില്‍  സമ്മിറ്റിലെ ഇന്ത്യന്‍ പവിലിയനും വിവിധ സ്റ്റാളുകളും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top