16 October Tuesday

ലണ്ടന്‍ മീലാദ് സമ്മേളനം കാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 28, 2017

ലണ്ടന്‍ > റബീഉല്‍ അവ്വല്‍ മാസത്തില്‍ യുകെയിലെ മലയാളി മുസ്ലീങ്ങള്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ചു.   ലണ്ടന്‍ വെംബ്ലിയില്‍,  നവംബര്‍ 26ന് നാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പെയ്‌ന്‍ ഉദ്ഘാടനം ചെയ്തത്.  11 വര്‍ഷത്തോളമായി ലണ്ടന്‍ മലയാളി മുസ്ലീങ്ങള്‍ക്കിടയില്‍ ആത്മീയ സംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു അല്‍ ഇഹ്‌സാന്‍ ആണ് മീലാദ് കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ബുര്‍ദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും സമ്പന്നമായ പരിപാടിയില്‍ മുഹമ്മദ് മുജീബ് നൂറാനി മുഖ്യപ്രഭാഷണം നടത്തി. എല്ലാ സഹജീവികളോടും സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിക്കണമെന്ന്  പ്രവാചക വാക്യം നൂറാനി സദസ്സിനെ ബോധ്യപ്പെടുത്തി.

മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബര്‍ 16ന് ലണ്ടന്‍ mile- end ല്‍ നടക്കും നൂറില്‍പരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും cultural conference തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

വെംബ്ലി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികള്‍ക്ക് റംഷീദ് കില്‍ബണ്‍, ഫൈസല്‍ നാലകത്ത് വെംബ്ലി,
റഷീദ് വില്‍സ്ഡന്‍, മുനീര്‍ ഉദുമ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി അല്‍ ഇഹ്‌സാന്‍ ജനറല്‍സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും സിറാജ് ഓവല്‍ നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top