23 September Sunday

കുവൈറ്റില്‍ വിദേശികള്‍ക്ക് ചികിത്സക്ക് ഉയര്‍ന്ന ഫീസ്, സന്ദര്‍ശകരുടെ ചികിത്സക്കും ചെലവേറും

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

കുവൈറ്റ് സിറ്റി> കുവൈത്തില്‍  ഇനിമുതല്‍ പ്രവാസികളുടെ ചികിത്സക്ക് കനത്ത ഫീസ്നല്‍കേണ്ടി വരും. മുന്പ് സൌജന്യമായി നല്‍കിയിരുന്ന പല സേവനങ്ങള്‍ക്കും  50 ദിനാര്‍ വരെ ഫീസ്  നിര്‍ബന്ധമാക്കി . സന്ദര്‍ശകര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ബാധകമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം

സ്ഥിരതാമസക്കാരായ  വിദേശികളില്‍ നിന്നും സന്ദര്‍ശന വിസയിലെത്തുന്നവരിനിന്നും  വ്യത്യസ്ത നിരക്കുകളാണ്  ഈടാക്കുക . ആരോഗ്യ ഇന്‍ഷുറന്‍സ്അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ പരിശോധനാ  ഫീസ്ക്ളിനിക്കുകളില്‍  നേരത്തെ ഒരു ദിനാര്‍ ഈടാക്കിയിരുന്നത് 2 ദിനാര്‍ ആയുംആശുപത്രികളില്‍  2 ദിനാര്‍ ആയിരുന്നത് അഞ്ചു ദിനാര്‍ ആയും വര്‍ദ്ധിക്കും.

ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യന്റ് ക്ളിനിക്കുകളില്‍  പത്തു ദിനാര്‍ ആണ് ഫീസ് . ഇതിനു പുറമെ പ്രാഥമിക ലാബ് ടെസ്റ്റുകള്‍   റെഗുലര്‍ എക്സ് റേഎന്നിവ ഒഴികെ ഉള്ള എല്ലാ സേവനങ്ങള്‍ക്കും പ്രത്യേക ഫീസ് നല്‍കേണ്ടിവരും. ആശുപത്രിയില്‍ അഡ്മിറ്റാകുന്നവര്‍   ജനറല്‍ വാര്‍ഡിനു  ഓരോ ദിവസത്തിനും പത്തുദിനാര്‍ നല്‍കണം. 30 ദിനാര്‍ ആണ് പ്രതിദിന ഐസിയു ഫീസ്  . നിലവില്‍ ഐ സിയു ജനറല്‍വാര്‍ഡ് എന്നിവയില്‍  തികച്ചും സൌജന്യമായി  ലഭിക്കുന്ന സേവനങ്ങള്‍ക്കാണ്  ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് ക്ളിനിക്കുകളില്‍ 10 ദിനാറും ആശുപത്രികളില്‍ 20 ദിനാറും സ്പെഷ്യല്‍ ഒപി ക്ളിനിക്കുകളില്‍ 30 ദിനാറും  ആണ് പരിശോധനാഫീസ്. ജനറല്‍ വാര്‍ഡിലെ താമസത്തിനു150 ദിനാര്‍ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70  വീതം അടക്കുകയും വേണം 220 ദിനാറാണ് സന്ദര്‍ശകവിസയിലുള്ളവരുടെ പ്രതിദിന  ഐ സി യു ഫീസ് . ഒക്ടോബര്‍ ഒന്ന്മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകുക .എണ്ണ വിലയിടിവിന്റെ ഭാഗമായി ഉണ്ടായ ഗള്‍ഫ് രാജ്യങ്ങളിലെ  ബജറ്റ് കമ്മി മറികടക്കാന്‍ പ്രവാസികള്‍ക്കുള്ള എല്ലാ സേവനങ്ങള്‍ക്കും വിവിധരാജ്യങ്ങള്‍ കനത്ത ഫീസ് വര്‍ധനവാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മാസമാണ് സൌെദിഅറേബ്യ കുടുംബമായി രാജ്യത്ത് താമസിക്കുന്നപ്രവാസികള്‍ക്കുള്ള 'ലെവി' വലിയ തോതില്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top