19 September Wednesday

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ്: 15ാം വാര്‍ഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

കുവൈറ്റ് സിറ്റി > മാവേലിക്കര അസോസിയേഷന്‍ കുവൈറ്റിന്റെ 15മത്  വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു.  സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാര്‍ ഉദ്ഘാടനം  ചെയ്തു.  പ്രസിഡണ്ട് ബിനോയ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സണ്ണി പത്തിച്ചിറ, സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂട്, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി, അഡ്വൈസറി  ബോര്‍ഡ് അംഗം എ ഐ കുര്യന്‍, വനിതാ ചെയര്‍പേഴ്‌സണ്‍ ധന്യ ലക്ഷ്മി, പിന്നണി ഗായിക രൂപാ രേവതി  എന്നിവര്‍ ആശംസകള്‍  നേര്‍ന്നു. ജനറല്‍ സെക്രട്ടറി നൈനാന്‍ ജോണ്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു.

വാര്‍ഷിക സുവനീയര്‍, സുവനീയര്‍ കണ്‍വീനര്‍  മനോജ് പരിമണം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. 43 വര്‍ഷത്തെ  പ്രവാസ ജീവിതത്തില്‍ നിന്നും വിരമിച്ചു നാട്ടിലേക്കു പോകുന്ന അസോസിയേഷന്‍ സീനിയര്‍ അംഗം ജേക്കബ് അബ്രഹാമിന്  (റോയ്) പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍  എന്‍ അജിത് കുമാര്‍  സംഘടനയുടെ ഉപഹാരം നല്‍കി ആദരിച്ചു.

രോഹിത് ശ്യാമിന്റെ  പ്രാര്‍ത്ഥന ഗാനത്തോട് ആരംഭിച്ച ആഘോഷം, തിരുവാതിര,വഞ്ചിപ്പാട്ട്,വിവിധ നൃത്തങ്ങള്‍, ഫാഷന്‍  ഷോയും, പല തലമുറകളിലൂടെയുള്ള ഗാനങ്ങള്‍ ഗായകരായ മനു, ലേഖ, രോഹിത് ശ്യാം, രാജേഷ് അടിമാലി, റീബാ, മുഹമ്മദ് സാലി എന്നിവര്‍ ചേര്‍ന്ന് സംഗീത സാന്ദ്രമാക്കി.  പിന്നണി ഗായിക രൂപാ രേവതി , സുമേഷ് ആനന്ദ്, സബാന്‍ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റ് കൂട്ടി. പരിപാടിയില്‍ കൃഷ്ണായനം എന്ന നിര്‍ത്തശില്പം വേറിട്ട ദൃശ്യ വിരുന്നായി. വിഭവസമൃദ്ധമായ സദ്യയും ചടങ്ങില്‍ ഒരുക്കിയിരുന്നു.

ഫിലിപ്പ് തോമസ്, മാത്യു ചെന്നിത്തല ,സുന്ദരേശന്‍ പിള്ള,  മഹേഷ് കുറുപ്പ്, ഗോപന്‍, അനില്‍ വള്ളികുന്നം, മഹേഷ് ചേങ്കര  , ഏര്‍ണെസ്റ്റ്‌ , ബിജി പള്ളിക്കല്‍ ,സുബാഷ് ,ശശി, അനീഷ് കുട്ടപ്പായി,ജോമോന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. ഫ്രാന്‍സിസ് ചെറുകോല്‍ , ശ്യാം , പൗര്‍ണമി സംഗീത് എന്നിവര്‍ വേദി നിയന്ത്രിച്ചു.

 

പ്രധാന വാർത്തകൾ
Top