20 November Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി നഴ്‌സുമാര്‍ പന്ത്രണ്ട് ലക്ഷം രൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കുവൈറ്റ് സിറ്റി > കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മുബാറക് അല്‍ കബീര്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി  നഴ്‌സുമാരുടെ കൂട്ടായ്‌മ 1210000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ പണം കൈമാറിയ രേഖകള്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അജിത്കുമാര്‍ ഏറ്റുവാങ്ങി.

ദുരിതാശ്വാസ നിധി ശേഖരണത്തിന് അസിസ്റ്റന്റ് നഴ്‌സിംഗ് ഡയറക്ടര്‍ ശോഭന ഐസക്, ബിനീഷ് ബാബു ചാലുമാട്ട്, ജിജോ മാത്യു വള്ളപ്പുരയ്ക്കല്‍, ജോസി യോഹന്നാന്‍, അരുണ്‍ ടി ജോസ് കൂട്ടിയാനിയില്‍, എന്നിവര്‍ നേതൃത്വം നല്‍കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top