19 December Wednesday

ബഹ്റൈനില്‍ ലുലുവിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് സാറില്‍ പ്രവര്‍ത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

മനാമ > ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ ഏഴാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് സാറില്‍ പ്രവര്‍ത്തനം തുടങ്ങി.  ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ലുലു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി, ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ ദയ്ജി, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, യുഎഇ അംബാസഡര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹമദ് ബിന്‍ സയിദ് അന്നെ നഹ്യാന്‍, വ്യവസായ, വ്യാപാര, ടൂറിസം മന്ത്രി സയിദ് അല്‍ സയനി, തൊഴില്‍ മന്ത്രി ജമീല്‍ ഹുമയ്ദാന്‍, ഗതാഗത, കമ്യൂണിക്കേഷന്‍ മന്ത്രി എഞ്ചിനീയര്‍ കമാല്‍ അഹ്മദ് ബിന്‍ മുഹമ്മദ്, തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

സാര്‍ എട്രീയം മാളിലെ ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ഒറ്റ നിലയിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ബുദയ്യ, സാര്‍, ഹമല, ജനബിയ, ബാര്‍ബാര്‍, ജനൂസാന്‍  തുടങ്ങിയ മേഖലകളിലെ ആളുകള്‍ക്ക് ഈ സ്ഥാപനം ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ലുലു ഗ്രൂപ്പിന്റെ ലോകത്തിലെ 156ാം ശാഖയാണ് ബഹ്റൈനില്‍ ഉദ്ഘാടനം ചെയ്തത്. ഏഴ് ഹൈപ്പര്‍മാര്‍ക്കറ്റിലായി 125 ദശലക്ഷം ദിനാര്‍ ലുലു ബഹ്റൈനില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുഹറഖ് മാര്‍ക്കറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top