12 December Wednesday

ലോങ് മാര്‍ച്ചിന് കല കുവൈറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

കുവൈറ്റ് സിറ്റി >  കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന  ലോങ്ങ് മാര്‍ച്ചിന് കല കുവൈറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ചരിത്രത്തിലാദ്യമായി മഹത്തായ കര്‍ഷക മുന്നേറ്റത്തിനാണ്  മുംബൈ നഗരം സാക്ഷിയാകുന്നത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഈ മുന്നേറ്റത്തില്‍ അണിചേരുന്നത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍  നിരവധി കര്‍ഷകര്‍ ഇതിന്റെ ഭാഗമായി.

രാജ്യത്താകെയുള്ള കര്‍ഷകര്‍ക്ക് കരുത്തേകിക്കൊണ്ട് ബിജെപി ഭരണകൂടത്തെ പിടിച്ചുകുലുക്കികൊണ്ടാണ് ലോങ്ങ് മാര്‍ച്ച് പുരോഗമിക്കുന്നത്. രാജസ്ഥാനിലും, ഹിമാചലിലും സമാനമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇവിടെയും കര്‍ഷക രോഷത്തില്‍ അവസാനം അവിടുത്തെ സര്‍ക്കാരുകള്‍ക്ക് മട്ട് മടക്കേണ്ടി വന്നു. കര്‍ഷകരുടെ അതീജീവനത്തിനായുള്ള ആവശ്യങ്ങള്‍ക്കു മുന്നില്‍ അനക്കമറ്റിരുന്നിരുന്ന സര്‍ക്കാര്‍ ഇതോടെ ഉണരേണ്ടി വന്നിരിക്കുന്നു. കര്‍ണ്ണാടകയിലെ കര്‍ഷകരും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് സമരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.  'ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ'മെന്ന് പ്രഖ്യാപിച്ച് നാസിക്കില്‍ നിന്ന് 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ചായി എത്തിയ കര്‍ഷകര്‍ക്ക് കല കുവൈറ്റ് അഭിവാദ്യം അര്‍പ്പിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top