12 December Wednesday

പ്രളയക്കെടുതിയില്‍ കൈത്താങ്ങാകാന്‍ ലോകകേരളസഭയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ലണ്ടണ്‍ > പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ യുകെയിലെ ലോകകേരളസഭയുടെ അംഗങ്ങളും. ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് ലോകകേരളസഭ അംഗങ്ങള്‍ സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

നമ്മുടെ സ്വന്തം നാട് എന്നത് ഏതൊരു പ്രവാസിയുടെയും വിങ്ങലാണ്. പ്രളയക്കെടുതിയില്‍ മുപ്പതോളം ജീവനുകള്‍ പൊലിഞ്ഞു, നൂറുകണക്കിന് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. അതിന്റെ പലമടങ്ങു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. ഓരോജില്ലയിലും നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി. പാലങ്ങള്‍ തകര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകള്‍ തുറക്കേണ്ടിവന്നു. ഇത്രവലിയ ഒരു ദുരന്തം സമീപഭാവിയില്‍ കേരളം അഭിമുഖീകരിച്ചിട്ടില്ല.

അതിനാല്‍ സുരക്ഷിത സ്ഥാനത്തിരിക്കുന്ന ഓരോ പ്രവാസിയും ആകുംവിധം പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവുക ഓരോരുത്തരുടെയും കടമയാണ്. അതിനായി യുകെയിലെ മുഴുവന്‍ സംഘടനകളും വ്യക്തിത്വങ്ങളും മുന്നിട്ടിറങ്ങണമെന്നും പ്രസ്‌താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ദുതിശ്വാസനിധിയിലേക്ക് സംഭാവന നേരിട്ടയക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി യുകെ അക്കൗണ്ടും തുടങ്ങുന്നുണ്ട്. ഇതില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഈ മാസം അവസാനത്തിനുള്ളില്‍ ദുരിതാശ്വാസനിധിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് ലോകകേരളസഭ അംഗങ്ങളായ ടി ഹരിദാസ്, കാര്‍മേല്‍ മിറാന്‍ഡ, മനു എസ്സ് പിള്ള, രാജേഷ് കൃഷ്ണ എന്നിവര്‍ വ്യക്തമാക്കി.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top