17 November Saturday

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപങ്ങളില്‍ നിന്നും പിരിഞ്ഞുപോകുന്ന പ്രവാസികള്‍ രാജ്യം വിടേണ്ടി വരും

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

കുവൈറ്റ് സിറ്റി >  സര്‍ക്കാര്‍ പൊതുമേഖല സ്ഥാപങ്ങളില്‍ നിന്നും പിരിഞ്ഞുപോകുകയോ പ്രായപരിധി കഴിഞ്ഞോ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി
പിരിച്ചു വിടലിനു വിധേയമാകുകയോ ചെയ്യുന്ന പ്രവാസികള്‍ രാജ്യം വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.  സര്‍വീസില്‍ നിന്നും ഒഴിവായാല്‍ സര്‍വീസ് ആനുകൂല്യങ്ങള്‍
ലഭിക്കണമെങ്കില്‍ രാജ്യം വിട്ടു പോകുന്നു എന്ന് കാണിക്കുന്ന എക്‌സിറ്റ് രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ജീവനക്കാരന് ആനുകൂല്യങ്ങള്‍ നല്‍കൂ എന്നതാണ് തീരുമാനമെന്ന് പ്രാദേശിക പത്രം അല്‍ ജെറീദ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഫലത്തില്‍ പിരിച്ചു വിടപ്പെടുന്ന ജീവനക്കാരാണ് കുവൈറ്റില്‍ തന്നെ മറ്റൊരു ജോലി
തേടുന്നതിന് തടസമാകുകയും  നിര്‍ബന്ധിതമായി രാജ്യം വിടേണ്ടതായും വരും. വിസ നമ്പര്‍ 17  കാറ്റഗറിയില്‍ ഉള്ള ജീവനക്കാര്‍ക്കാണ് ഈ തീരുമാനം ബാധകമാകുക.

സ്വദേശി വത്ക്കരണ നടപടികള്‍ക്ക് വേഗത കൂടിയതിന്റെ ഭാഗമായി നിരവധി പ്രഫഷനലുകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് സര്‍ക്കാര്‍പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരമാളുകള്‍ക്ക് വിസ മാറ്റി സ്വകാര്യ കമ്പനികളില്‍ ജോലി തേടുന്നതിന് പ്രയാസമുണ്ടായിരുന്നില്ല. പുതിയ
തീരുമാനത്തോടുകൂടി പ്രവാസികളായ ജീവനക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകേണ്ടതായി വരുമെന്നത് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top