19 January Saturday

പ്രളയ ദുരന്തം അതിജീവിച്ച് കുവൈറ്റ് ജനത

സാം പൈനുംമൂട്Updated: Friday Nov 16, 2018

ഒരു പ്രളയ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ജനതയെ എങ്ങനെ കരകയറ്റാം എന്നതിന്റെ മികച്ച ഉദാഹരണമായി മാറി രണ്ടുദിവസം പ്രളയക്കെടുതിയില്‍ കുടുങ്ങിയ കുവൈറ്റ്
ദുരന്തങ്ങൾ മനുഷ്യനന്മയെ തൊട്ടുണർത്തും എന്ന പഴമൊഴി അന്വർത്ഥമാകും വിധം ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന കാഴ്ച ചേതോഹരമായിരുന്നു.

ചൊവ്വാഴ്ച രാത്രി മുതൽ തിമിർത്ത് പെയ്ത മഴയിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലായിരുന്നു.ഈ സന്നിഗ്ധഘട്ടത്തെ അതിജീവിക്കാൻ സ്വദേശികളും വിദേശികളും തോളോട് തോൾ ചേർന്ന് കയ്യ് മെയ്യ് മറന്ന് ദുരിതബാധിതർക്ക് കയ്യ് താങ്ങായത് വേറിട്ട അനുഭവമായി.

സ്വദേശിയുവാക്കൾ  പാതിരാത്രിയിലും സഹായഹസ്തവുമായി നിരത്തുകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.ഇത് ഒരു ഒറ്റപ്പെട്ട കാഴ്ചയായിരുന്നില്ല. ബുധനാഴ്ചയും ഇന്നലെയും രാത്രിയുടെ യാമങ്ങളിൽ ഈ ദൗത്യം തുടരുന്നാണ്ടായിരുന്നു.

രാത്രി കാലങ്ങളിൽ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും വെള്ളിയാഴ്ച കൊണ്ട് അവസാനിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഗവൺമെന്റ സംവിധാനങ്ങൾ ഫലപ്രദമായി പ്രളയത്തെ നേരിടുന്നതിൽ വിജയിച്ചു . പോലിസുകാർ പെരുമഴ നനഞ്ഞായിരുന്നു രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. മുൻസിപ്പൽ ജീവനക്കാരും അഗ്നിശമന വിഭാഗവും സാധ്യമായതെല്ലാം ചെയ്യാൻ ജാഗ്രതയോടെ പ്രവർത്തിച്ചു. കുവൈറ്റ് നഷണൽ ഗാർഡിന്റെ പ്രവർത്തനവും മാതൃകാപരമായിരുന്നു.

കനത്ത മഴ തുടർന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയകൾക്കും ബാങ്കിംഗ് മേഖലക്കും അവധി പ്രഖ്യാപിച്ചിരുന്നു.
വെള്ളി , ശനി ദിവസങ്ങൾ പൊതു അവധി കഴിയുന്നതോടെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന പ്രതിക്ഷയിലാണ് സ്വദേശികളും വിദേശികളുമായ കുവൈറ്റ് സമൂഹം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top